Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജൈവ വൈവിധ്യ കർമ പദ്ധതി...

ജൈവ വൈവിധ്യ കർമ പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് ​^മുഖ്യമന്ത്രി

text_fields
bookmark_border
ജൈവ വൈവിധ്യ കർമ പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് ​-മുഖ്യമന്ത്രി തിരുവനന്തപുരം: ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള കർമ പദ്ധതി അടുത്ത സാമ്പത്തിക വർഷം മുതൽ കൂടുതൽ പഞ്ചായത്തുകളിലേക്ക്​ വ്യാപിപ്പിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തി​ൻെറ ജൈവ വൈവിധ്യ പരിപാലന രംഗത്ത് ഇത്​ വലിയ മാറ്റങ്ങളുണ്ടാക്കും. ജൈവ വൈവിധ്യ ബോർഡി​ൻെറ 2019, 2020 വർഷങ്ങളിലെ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യു.എൻ.ഡി.പി സഹായത്തോടെ നടപ്പാക്കുന്ന ജൈവ വൈവിധ്യ ആസൂത്രണ കർമ പദ്ധതി 10 വർഷം കൊണ്ട്​ പൂർത്തിയാക്കുകയാണ്​ ലക്ഷ്യം. ജനകീയ ജൈവ വൈവിധ്യ രജിസ്​റ്ററി​ൻെറ ഡിജിറ്റൈസേഷൻ ആരംഭിച്ച​ു. ജനകീയ പങ്കാളിത്തത്തോടെ ഇക്കാര്യത്തിലും പൂർണ വിജയം കൈവരിക്കാനാകും. ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച്​ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാൻ ജൈവ വൈവിധ്യ ബോർഡ് മുൻകൈയെടുക്കണം. പ്രാദേശിക തലത്തിൽ നിരന്തര ബോധവത്കരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. 'ജൈവ വൈവിധ്യ സംരക്ഷണ പരിപാലനം ജനങ്ങളിലൂടെ -സാധ്യതകളും നിയമവും' എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്​തു. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി. ജോർജ് തോമസ്, അംഗങ്ങളായ ഡോ. കെ. സതീഷ് കുമാർ, ഡോ. ടി.എസ്. സ്വപ്ന, ഡോ. കെ.ടി. ചന്ദ്രമോഹൻ, കെ.വി. ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story