Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാന്ത ഇനി...

ശാന്ത ഇനി ഉറ്റവർക്കൊപ്പം

text_fields
bookmark_border
ശാന്ത ഇനി ഉറ്റവർക്കൊപ്പം
cancel
പോത്തൻകോട്: അയിരൂപ്പാറ കൊടിക്കുന്നിൽ തടത്തരികത്ത് വീട്ടിൽ ശാന്തക്ക്​ (60) ഇനി ഉറ്റവർക്കൊപ്പം കഴിയാം. മാനസികാസ്വാസ്ഥ്യങ്ങളെ തുടർന്ന് വീട്ടിൽനിന്ന് കാണാതായ ശാന്തയെ പത്ത്​ വർഷത്തിനുശേഷം ഒഡിഷയിൽനിന്നാണ് കണ്ടെത്തിയത്. 2011ൽ വീട്ടിൽ നിന്ന് കാണാതായ ശാന്തയെ വീട്ടുകാരും ബന്ധുക്കളും പലയിടങ്ങളിലും അന്വഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്​ വീട്ടുകാർ പോത്തൻകോട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തെരുവിൽ അലഞ്ഞ ശാന്തയെ ഒഡിഷയിലെ ആസിയ മിഷൻ എന്ന സന്നദ്ധ സംഘടന ഏറ്റെടുത്ത് സംരക്ഷിക്കുകയായിരുന്നു. വെസ്​റ്റ്​ മും​െബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രദ്ധ റീഹാബിലിറ്റേഷൻ ഫൗണ്ടേഷൻ മൂന്നുമാസം മുമ്പ് ശാന്തയെ ഏറ്റെടുത്തു. ഇവിടത്തെ ചികിത്സയിലൂടെ മാനസികാരോഗ്യം വീണ്ടെടുത്ത ശാന്ത അധികൃതർക്ക് വിലാസം നൽകി. അധികൃതർ പോത്തൻകോട് സ്​റ്റേഷനുമായി ബന്ധപ്പെട്ട് ശാന്തയെ സ്വന്തം വീട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. വ്യാഴാഴ്​ച രാവിലെ ഒമ്പതിന് പോത്തൻകോട് സ്​റ്റേഷനിൽ എത്തിച്ചു. തുടർന്ന് സഹോദരൻ ജോർജ് സ്​റ്റേഷനിലെത്തി ശാന്തയെ തിരിച്ചറിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പോത്തൻകോട് പൊലീസ് ശാന്തയെ കോടതിയിൽ ഹാജരാക്കിയേ ശേഷം ബന്ധുക്കൾക്ക് കൈമാറി. ശാന്തയെ സുരക്ഷിതമായി എത്തിച്ച സന്നദ്ധ പ്രവർത്തക മുംബൈ സ്വദേശിനി സുലക്ഷണയെ​ പോത്തൻകോട് പൊലീസ് ഉപഹാരം നൽകി ആദരിച്ചു. ശാന്തയുടെ ഭർത്താവ് വർഷങ്ങൾക്കുമുമ്പ് ഉപേക്ഷിച്ചുപോയിരുന്നു. ഏക മകൾ പന്ത്രണ്ടുവർഷം മുമ്പ് ​െട്രയിനിൽനിന്ന്​ വീണു മരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story