Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'കെ.എ.എസില്‍...

'കെ.എ.എസില്‍ പട്ടികവര്‍ഗക്കാര്‍ക്ക് നിയമനം നിഷേധിക്കുന്ന റൊട്ടേഷന്‍ വ്യവസ്ഥ മാറ്റണം'

text_fields
bookmark_border
തിരുവനന്തപുരം: കെ.എ.എസ് നടപ്പാക്കുമ്പോള്‍ അതില്‍ പട്ടികവര്‍ഗക്കാര്‍ക്ക് നിയമനം നിഷേധിക്കുന്ന റൊട്ടേഷന്‍ വ്യവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ്​ ഉഷ കൊട്ടാരക്കര ആവശ്യപ്പെട്ടു. കേവലം രണ്ടു ശതമാനം മാത്രം സംവരണമുള്ള എസ്.ടിക്കാര്‍ക്ക് നിലവിലെ റൊട്ടേഷന്‍ പ്രകാരം 44 ഉം 92 ഉം സ്ഥാനമാണ് മാറ്റി​െവച്ചിട്ടുള്ളത്. ആദ്യ റൊട്ടേഷന്‍ അവസരം 44 ആയതിനാല്‍ ഒരോ സ്ട്രീമിലും 35 വീതം മാത്രം നിയമനം നടക്കുമ്പോള്‍ ഒരു പട്ടികവര്‍ഗക്കാരനുപോലും നിയമനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. നിലവിലെ റൊട്ടേഷനുകളില്‍ ആദ്യ പത്തിന് മുമ്പായി ഒന്നാം റൊട്ടേഷനായി എസ്.ടി വിഭാഗക്കാരെ ഉള്‍പ്പെടുത്തണമെന്നും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story