Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം ബ്രാഞ്ച്...

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി വിദ്യാർഥി

text_fields
bookmark_border
ആറ്റിങ്ങൽ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ വിദ്യാർഥിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയിലെ നെടുങ്ങണ്ട ബ്രാഞ്ചിലാണ്​ വിദ്യാർഥി വിജയ് വിമൽ തെരഞ്ഞെടുക്കപ്പെട്ടത്. ചാവർകോട് സി.എച്ച്.എം.എം കോളജിൽനിന്ന്​ ബിരുദം പൂർത്തിയാക്കി പി.ജിക്ക് തയാറെടുക്കുകയാണ്​ വിജയ്. 21 കാരനായ വിജയ് വിമൽ കോളജ് യൂനിയൻ കൗൺസിലറും കേരള സർവകലാശാല സ്​റ്റുഡൻസ് കൗൺസിൽ അംഗവുമാണ്. എസ്.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം, അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി ട്രഷറർ, താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വസമിതി കൺവീനർ, നെടുങ്ങണ്ട റസിഡൻസ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു. ഫോട്ടോ twatl vijay vimal
Show Full Article
TAGS:
Next Story