Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതനത്​ ഫണ്ട്​ മാറ്റൽ: ...

തനത്​ ഫണ്ട്​ മാറ്റൽ: അപകടമായി കാണേണ്ടെന്ന്​ തദ്ദേശ മന്ത്രി

text_fields
bookmark_border
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ തനത്​ ഫണ്ട്​ ട്രഷറിയിൽ സൂക്ഷിക്കുന്നതിൽ നിലപാട്​ മയപ്പെടുത്തി തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ. തനത്​ ഫണ്ട്​ ട്രഷറിയിൽ സൂക്ഷിക്കുന്നത്​ എന്തോ അപാരമായ അപകടമാണെന്ന രീതിയിൽ കാണുന്നതും തെറ്റിദ്ധരിക്കുന്നതും ശരിയല്ലെന്ന്​ ബിൽ ചർച്ചയിലെ മറുപടിയിൽ മന്ത്രി പറഞ്ഞു. മുമ്പും തനത്​ ഫണ്ട്​ ട്രഷറിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. ആദ്യമായി മാറ്റാൻ പോകുകയാണെന്ന തെറ്റിദ്ധാരണ വേണ്ട. തദ്ദേശ സ്ഥാപനങ്ങൾക്ക്​ പണം വേണ്ടിവരുന്ന സാഹചര്യത്തിൽ, മറ്റെല്ലാ മേഖലകൾക്കും വിലക്കുണ്ടെങ്കില​ും തദ്ദേശ സ്ഥാപനങ്ങൾക്ക്​ ബാധകമാകി​െല്ലന്ന ഉറപ്പോടെയാണ്​ അനുവദിച്ചത്​. കിട്ടുന്ന പലിശയുടെ കാര്യങ്ങളെല്ലാം ആലോചിച്ച്​ തീരുമാനം കൈക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു. തനത്​ ഫണ്ട്​ ട്രഷറിയിലേക്ക്​ മാറ്റണമെന്ന ധനവകുപ്പ്​ നിലപാട്​ ത​ദ്ദേശ സ്ഥാപനങ്ങളുടെ അധികാ​രത്തെ ബാധിക്കുമെന്ന്​​​ കരുതു​ന്നു​േണ്ടാ എന്ന ചോദ്യത്തിന്​ 'ഉണ്ട്​' എന്നായിരുന്നു തദ്ദേശ മന്ത്രി രേഖാമൂലം നൽകിയ മറുപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story