Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതാഹ ബാഫഖിതങ്ങൾ ...

താഹ ബാഫഖിതങ്ങൾ ബി.ജെ.പിയിൽനിന്ന്​ രാജി​െവച്ചു

text_fields
bookmark_border
കോ​ഴി​ക്കോ​ട്​: അ​ബ്​​ദു​റ​ഹി​മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ളു​ടെ പേ​ര​മ​ക​ൻ താ​ഹ ബാ​ഫ​ഖി​ത​ങ്ങ​ൾ ബി.​ജെ.​പി​യി​ൽ​നി​ന്ന്​ രാ​ജി​വ​ച്ചു. ബി.​ജെ.​പി​യി​ലും അ​തി​ൻെറ പോ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും വ​ഹി​ക്കു​ന്ന എ​ല്ലാ സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും രാ​ജി​വ​ക്കു​ക​യാ​ണെ​ന്ന്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​സു​രേ​ന്ദ്ര​ന്​ അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ്​ പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​ത്. എ​ന്നാ​ൽ ത​ൻെറ പേ​രും കു​ടും​ബ​പ്പേ​രും മാ​ർ​ക്ക​റ്റി​ങ്ങി​ന്​ ഉ​പ​യോ​ഗി​ക്കു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ഇ​പ്പോ​ൾ മു​സ്​​ലിം സ​മൂ​ഹ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ ന​ട​ത്തു​ന്ന​ത്. മു​സ്​​ലിം​ക​ൾ ബി.​ജെ.​പി​യി​ലു​ണ്ട്​ എ​ന്ന്​ വ​രു​ത്തു​ക മാ​ത്ര​മാ​ണ്​ ല​ക്ഷ്യം. കു​ടും​ബ​പ്പേ​രു​പ​യോ​ഗി​ച്ച്​ സ​മു​ദാ​യ​ത്തെ ഒ​ന്നാ​കെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ജി​ക്ക​ത്തി​ൽ പ​റ​യു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story