Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാങ്കേതിക തകരാര്‍: എയർ...

സാങ്കേതിക തകരാര്‍: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

text_fields
bookmark_border
ശംഖുംമുഖം: സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ച 6.37ന് 170 യാത്രക്കാരുമായി ഷാര്‍ജയിലേക്ക് തിരിച്ച വിമാനമാണ് 7.27ഒാടെ തിരിച്ചിറക്കിയത്. വിമാനത്തിലെ സ്പീഡ് മീറ്ററില്‍ വ്യതിയാനമുണ്ടാകുന്നതായി കണ്ടതോടെ അടിയന്തരമായി തിരിച്ചിറക്കണമെന്ന് പൈലറ്റ് എയര്‍ട്രാഫിക്​ കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയച്ചു. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍നിന്നുള്ള നിർദേശ​പ്രകാരം റണ്‍വേയില്‍ സുഗമമായി ഇറക്കിയ വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റി. തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കണ്ടതോടെ യാത്രക്കാരെ വിമാനത്തില്‍ നിന്നുമിറക്കി ടെര്‍മിനലിലേക്ക് കൊണ്ടുപോയി. 9.45ന് മറ്റൊരു എയര്‍ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ്​ യാത്രക്കാർ ഷാര്‍ജയിലേക്ക്​ പുറപ്പെട്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story