Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാർഡിനറി കുറയും; യാത്ര...

ഒാർഡിനറി കുറയും; യാത്ര ദുരിതമേറും * ലാഭകരമല്ലാത്ത കെ.എസ്​.ആർ.ടി.സി സർവിസുകൾ നിർത്താൻ നിർദേശം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ നിയന്ത്രണങ്ങളിൽ അയവ്​ വരികയും ജനങ്ങളുടെ യാത്ര ആവശ്യകത വർധിക്കുകയും ചെയ്യുന്നതിനിടെ വരുമാനത്തി​ൻെറ പേരിൽ വീണ്ടും സർവിസുകൾ വെട്ടിക്കുറക്കാനൊരുങ്ങി കെ.എസ്​.ആർ.ടി.സി. ആ​​െകയുള്ള 4000 ഒാളം ബസുകളിൽ 2500 എണ്ണം മാത്രമാണ്​ നിലവിൽ സർവിസ്​ നടത്തുന്നത്​. ഇതിന്​ പുറമെയാണ്​ നിരത്തിലുള്ളവപോലും പിൻവലിക്കാനുള്ള മാനേജ്​മൻെറ്​ നീക്കം. ലാഭകരമല്ലാത്തവ നിർത്താൻ ​ഡിപ്പോകൾക്ക്​ മാനേജ്​മൻെറ്​ നിർദേശം നൽകി. ഇതിൽ വീഴ്ചവരുത്തുകയും അനാവശ്യമായി ട്രിപ്​ നടത്തുകയും ചെയ്യുന്ന യൂനിറ്റ് ഓഫിസർമാർക്കെതിരെ കർശന നടപടി സ്വീകരിക്ക​ുമെന്ന താക്കീതും നൽകിയിട്ടുണ്ട്​. ജനറൽ കോച്ചുകളും ടിക്കറ്റ്​ കൗണ്ടറുകളുമെല്ലാം ഒ​ഴിവാക്കി റെയിൽവേ കർശന നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ സാധാരണക്കാരുടെ പ്രധാന യാത്രാ ആശ്രയമാണ്​ കെ.എസ്​.ആർ.ടി.സി​. ആവശ്യത്തിന്​ മിക്ക റൂട്ടുകളിലും ബസില്ലെന്ന പരാതി നിലനിൽക്കെയാണ്​ ലാഭക്കണക്കി​ൻെറ പേരിൽ നിലവിലെ ഷെഡ്യൂളുകൾകൂടി നിർത്തലാക്കാനുള്ള നീക്കം. ഇത്​ നടപ്പാക്കപ്പെട്ടാൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ ദുരിതത്തിലാകും. കലക്​ഷ​ൻെറ കണക്കെടുത്ത്​ ഗ്രാമീണ മേഖലകളിലേക്കുള്ള സർവിസുകൾ അധികവും ഇതിനകം വെട്ടിക്കുറച്ചിട്ടുണ്ട്​. ​ ദീർഘദൂര സർവിസുകൾ മാത്രമാണ്​ നിലവിൽ ലാഭകരമായുള്ളത്​. വരുമാനം കുറഞ്ഞ സർവിസുകൾ നിർത്തിയാൽ ദീർഘദൂര സർവിസുകളിൽ മാത്രമായി കെ.എസ്​.ആർ.ടി.സി പരിമിതമാകുന്ന സ്ഥിതിയാണുണ്ടാകുക. പൊതുഗതാഗത മേഖലയുടെ ന​െട്ടല്ലായ കെ.എസ്​.ആർ.ടി.സി തങ്ങളുടെ നിരത്തിലെ സാന്നിധ്യം ചുരുക്കുന്നതോടെ കോൺട്രാക്​റ്റ്​ കാര്യോജുകളടക്കം പകരം സ്ഥാനം പിടിക്കുന്ന സ്ഥിതിയുണ്ടാകും. അഗ്രഗേറ്റർ ​ൈലസൻസ്​ സ്വന്തമാക്കി നിരത്ത്​ കൈയടക്കാൻ സ്വകാര്യ കുത്തകകൾ തക്കം പാർത്തിരിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. വർധിച്ചുവരുന്ന ചെലവിന്​ ആനുപാതികമായുള്ള കലക്​ഷൻ കിട്ടുന്നില്ലെന്നതാണ്​ സർവിസുകൾ പരിമിതിപ്പെടുത്തുന്നതിന്​ കാരണമായി കെ.എസ്​.ആർ.ടി.സി മാനേജ്​മൻെറി​ൻെറ ഭാഗത്തുനിന്ന്​ സ്ഥിരമായി ഉയരുന്ന വാദം. എന്നാൽ, സർവിസ്​ നടത്താതെ എങ്ങനെ കലക്​ഷൻ വർധിക്കുമെന്ന ചോദ്യത്തിന്​ മറുപടിയില്ല. സർവിസുകൾ കുറച്ച്​ ജീവനക്കാർ അധികമാണെന്ന കാരണം ചൂണ്ടിക്കാട്ടി ​േജാലിയിൽനിന്ന്​ താൽക്കാലികമായി മാറ്റിനിർത്താനുള്ള നീക്കമാണ്​ നടക്കുന്നതെന്ന്​​ തൊഴിലാളി പ്രതിനിധികളും കുറ്റപ്പെടുത്തുന്നു. എം. ഷിബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story