Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാദർ സ്​റ്റാൻ...

ഫാദർ സ്​റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വത്തിൽ തലസ്ഥാന നഗരിയുടെ ആദരം.

text_fields
bookmark_border
തിരുവനന്തപുരം: ഫാദർ സ്​റ്റാൻ സ്വാമിയുടെ ചിതാഭസ്​മം പാളയം രക്തസാക്ഷി മണ്ഡപത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മെത്രാപ്പോലീത്ത ക്രിസ്​തുദാസ്​ തങ്കപ്പനിൽനിന്ന്​ ഏറ്റുവാങ്ങി. തുടർന്ന്, നടന്ന പുഷ്പാർച്ചനയിൽ മോൺ. യൂജിൻ പെരേര, ഡെപ്യൂട്ടി മേയർ പി.കെ. രാജു, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ഡി.ആർ. അനിൽ, വി.എസ്​. ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഐക്കഫ് ഡയറക്ടർ ഫാദർ ബേബിച്ചൻ ചിതാഭസ്​മവും അദ്ദേഹത്തി​ൻെറ ഛായാചിത്രം ആർ. അജയനും ഏറ്റുവാങ്ങി. തിരുവനന്തപുരം പ്രസ്​ ക്ലബിലേക്ക്​ എത്തിച്ച ചിതാഭസ്​മത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കാനം രാജേന്ദ്രൻ, രമേശ്​ ചെന്നിത്തല, മന്ത്രിമാരായ അഡ്വ. ജി.ആർ. അനിൽ, അഡ്വ. ആൻറണി രാജു, കെ. രാജൻ, വി. ശിവൻകുട്ടി, റോഷി അഗസ്​റ്റിൻ, കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ, വി.എം. സുധീരൻ, പന്ന്യൻ രവീന്ദ്രൻ, വി. ശശി എം.എൽ.എ, സി. ദിവാകരൻ, ബിഷപ്​ സൂസപാക്യം, സ്വാമിസന്ദീപാനന്ദ, പാളയം ഇമാം ഡോ. സുഹൈബ്​ മൗലവി, സി.പി. നാരായണൻ, ജോസഫ് വാഴയ്ക്കൻ, അഡ്വ.കെ. മോഹൻകുമാർ, വി.പി. ഉണ്ണികൃഷ്ണൻ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. സജിലാൽ, കവി വിനോദ്​ വൈശാഖി, പുരോഗമന കലാസംഘം നേതാവ് സി. അശോകൻ, സ്വീറ്റാദാസൻ, പാർവതി, മെഴ്സിഅലക്സാണ്ടർ, എൻ.ഇ. ഗീത, കെ. ദേവകി, ജയച്ചന്ദ്രൻ കല്ലിംഗൽ, കെ.പി.എം.എസ്​ പ്രസിഡൻറ്​ പി.എം. വിനോദ്, സോളമൻ വെട്ടുകാട്, അഡ്വ. എം.എ. ഫ്രാൻസിസ്​, ജയച്ചന്ദ്രൻ കടമ്പനാട്, മദർ സുപ്പീരിയർ സിസ്​റ്റർലിസിയ, മലങ്കര രൂപതാആർച്ച് ബിഷപ്​ ഫാദർ തോമസ്​, ഫാദർവിജിൽ വെട്ടുകാട്, തിയോഡഷ്യസ്​ ഡിക്രൂസ്​, ഫാ. ജോസ്​മാത്യു, ഫാ. ഡൊമനിക്, എബ്രഹാം പള്ളിവാതിക്കൽ, ഷാജി വെട്ടുകാട്, മഹേഷ്മാണിക്യം, അഡ്വ. രാധാകൃഷ്ണൻ കീഴ്മന എന്നിവർ ആദരാഞ്​ജലികൾ അർപ്പിച്ചു. തുടർന്ന്, ആർച്ച് ബിഷപ്​ ഓർത്തഡോക്സ്​സഭാ ബിഷപ്​മെത്രാപ്പൊലീത്ത മാർഗ്രിഗോറിയോസ്​ സമാപന പ്രസംഗം നടത്തി. തുടർന്ന് ചിതാഭസ്മം നാഗർകോവിലിലേക്ക് കൊണ്ടുപോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story