Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ....

കെ. ശങ്കരനാരായണപിള്ളയുടെ വിയോഗത്തിൽ നെടുമങ്ങാട് പൗരാവലി അനുശോചിച്ചു

text_fields
bookmark_border
നെടുമങ്ങാട്: മുൻ മന്ത്രി കെ. ശങ്കരനാരായണപിള്ളയുടെ നിര്യാണത്തിൽ നെടുമങ്ങാട് പൗരാവലിയുടെ നേതൃത്വത്തിൽ കച്ചേരിനടയിൽ അനുശോചന സമ്മേളനം നടത്തി. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ അഡ്വ. എസ്. അരുൺകുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ ഡി.സി.സി പ്രസിഡൻറ്​ കരകുളം കൃഷ്ണപിള്ള , ഡി.സി.സി പ്രസിഡൻറ്​ നെയ്യാറ്റിൻകര സനൽ, വിവരാവകാശ കമീഷൻ മുൻ അംഗം വിതുര ശശി, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ആർ. ജയദേവൻ, ബി.ജെ.പി ജില്ല സെൽ ചെയർമാൻ പുലിപ്പാറ മണികണ്ഠൻ, കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, വിവിധ കക്ഷി നേതാക്കളായ അനാട് ജയൻ , മരുതൂർ കുമാരപിള്ള, വട്ടപ്പാറ ചന്ദ്രൻ, ടി.ആർ. സുരേഷ് കുമാർ, നെട്ടിറച്ചിറ ജയൻ, കെ. റഹിം, ടി. അർജുനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story