Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രിയുടെ 'നല്ല...

മന്ത്രിയുടെ 'നല്ല നില'യിലെ ഒത്തുതീർപ്പ്​: സർക്കാറും മുന്നണിയും വിവാദത്തിൽ

text_fields
bookmark_border
കെ.എസ്​. ശ്രീജിത്ത്​ തിരുവനന്തപുരം: സ്​ത്രീ പീഡന ആരോപണ വിധേയനുവേണ്ടി പരാതി 'നല്ല നിലയിൽ' ഒത്തുതീർപ്പിനായി മന്ത്രിസഭയിലെ ഒരു മന്ത്രി ഇടപെട്ട വിവരം പുറത്തുവന്നതോടെ ഭരണ തുടർച്ചയിൽ രണ്ടു​മാസം പൂർത്തിയാക്കിയ പിണറായി സർക്കാർ തീർത്തും പ്രതിരോധത്തിലായി. നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ, സർക്കാറിനെ വിവാദച്ചുഴിയിലേക്ക്​ തള്ളിയിടുന്നതായി എൻ.സി.പി പ്രതിനിധിയായ മന്ത്രി എ.കെ. ശശീന്ദ്ര​ൻെറ മധ്യസ്ഥതാ നടപടി. മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷവും ബി.ജെ.പിയും രംഗത്തെത്തിക്കഴിഞ്ഞു സി.പി.എമ്മും എൻ.സി.പി നേതൃത്വവും പരസ്യ പ്രതികരണത്തിന്​ തയാറായില്ലെങ്കിലും മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന ആക്ഷേപത്തോടും മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന ആവശ്യത്തോടും അധികം മണിക്കൂർ സി.പി.എമ്മിന്​ മുഖം തിരിക്കാനാകില്ല. ഒന്നാം പിണറായി സർക്കാറിലേതു​ പോലെ നടപടിയെടുത്ത്​ പ്രതിച്ഛായ സംരക്ഷിക്കാൻ പിണറായി വിജയൻ മുതിരുമോയെന്നതാണ് ചോദ്യം. ​ എൻ.സി.പി കുണ്ടറ മണ്ഡലം പ്രസിഡൻറിനെ നേരിട്ട്​ ​േഫാണിൽ വിളിച്ചാണ് അദ്ദേഹത്തി​ൻെറ മകൾ പാർട്ടി സംസ്ഥാന നിർവാഹക സമിതിയംഗത്തിനെതിരെ നൽകിയ പരാതി നല്ല നിലയിൽ തീർക്കണമെന്ന്​ മന്ത്രി ആവശ്യപ്പെട്ടത്​. വാർത്താസമ്മേളനത്തിൽ കാര്യം മനസ്സിലാക്കാൻ വേണ്ടിയാണ്​ വിളിച്ചതെന്ന്​ മന്ത്രി അവകാശപ്പെ​ട്ടെങ്കിലും തനിക്ക്​ വിഷയം അറിയാമെന്ന്​ പരാതിക്കാരിയുടെ പിതാവുമായുള്ള ഫോൺ സംഭാഷണത്തിൽ ആവർത്തിക്കുന്നുണ്ട്​. ഒന്നാം പിണറായി സർക്കാറിൽ ഹണി ട്രാപ്പിലകപെട്ട്​ 2017ൽ രാജിവെക്കേണ്ടിവന്ന മന്ത്രിയാണ്​ ശശീന്ദ്രൻ. പകരം മന്ത്രിയായ തോമസ്​ ചാണ്ടി ആരോപണ വിധേയനായതിനെ തുടർന്നാണ്​ 'ക്ലീൻ ചിറ്റ്​' നേടി വീണ്ടും മന്ത്രിസ്ഥാനത്തേക്ക്​ തിരിച്ചുവന്നത്​. ഇത്തരത്തിൽ സ്വഭാവശുദ്ധിയില്ലാത്ത ഒരാളെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ പൊതുസമൂഹത്തിൽ വിമർശനം ഉയർന്നിരുന്നു. സ്​ത്രീ സുരക്ഷയിൽ വിട്ടുവീഴ്​ചയില്ലെന്ന നയവുമായി അധികാരമേറ്റ സർക്കാർ സ്​ത്രീ സുരക്ഷക്കായി മിസ്​ഡ്​ കാളും പിങ്ക്​ പ്രൊട്ടക്​ഷൻ പദ്ധതിയും ആരംഭിച്ച്​ മണിക്കൂർ തികയും മുമ്പാണ്​ മന്ത്രിയുടെ ഇടപെടൽ പുറത്തുവന്നത്​. മാ​ത്രമല്ല, പരാതിക്കാരിയോടുള്ള പൊലീസ്​ ഇടപെടലും വിവാദമായി. പരാതിക്കാരിയോട്​ അപമര്യാദയായി സംസാരിച്ചെന്നതി​ൻെറ ​േപരിൽ എം.സി. ജോസഫൈനെ വനിതാ കമീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന്​ രാജിവെപ്പിച്ച മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ശശീന്ദ്ര​ൻെറ കാര്യത്തിലെടുക്കുന്ന നിലപാട്​ നിർണായകമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story