Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാന്ദ്രദിനം: ഒരാഴ്ച...

ചാന്ദ്രദിനം: ഒരാഴ്ച നീളുന്ന വിസ്മയ കാഴ്ചകളുമായി പൗർണമിതിങ്കൾ

text_fields
bookmark_border
കിളിമാനൂർ: ചാന്ദ്രരഹസ്യങ്ങളിലേക്കുള്ള മനുഷ്യ പ്രയാണത്തി​ൻെറ ഓർമപ്പെടുത്തലുമായി എത്തുന്ന ചാന്ദ്രദിനത്തെ ഇത്തവണ 'പൗർണമി തിങ്കളിലൂടെ' വ്യത്യസ്തമാക്കാൻ ഒരുങ്ങുകയാണ് മടവൂർ ഗവ. എൽ.പി.എസിലെ കുരുന്നുകൾ. അഞ്ചുദിവസം നീളുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്​ചയുടെയും അറിവി​ൻെറയും ഇന്ദ്രജാലം തീർക്കുകയാണ് ലക്ഷ്യമെന്ന് അധ്യാപകർ പറയുന്നു. പദ്ധതിയുടെ ഉദ്ഘാടനം ദേശീയ അധ്യാപക ജേതാവ് മനോജ് കോട്ടക്കൽ ഓൺലൈനിലൂടെ നിർവഹിച്ചു. കുട്ടികൾതന്നെ സൂര്യനും, ചന്ദ്രനും, ഗ്രഹങ്ങളുമായി വിശേഷങ്ങൾ പങ്കു​െവച്ച 'സൗരയൂഥത്തേരിലേറി' എന്ന പ്രവർത്തനവും ഏറെ ശ്രദ്ധേയമായി. കവിതാലാപനം, ചിത്രം വര, ദൃശ്യാവിഷ്കാരം, ചാന്ദ്രദിന ക്വിസ് തുടങ്ങിയവയിലൂടെ കൗതുകത്തി​ൻെറയും വിജ്ഞാനത്തി​ൻെറയും പുതിയലോകം തുറക്കുന്നതായിരുന്നു കാഴ്ചകളെന്ന് അധ്യാപകർ പറയുന്നു.
Show Full Article
TAGS:
Next Story