Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാക്സിനെടുത്തതിന്​...

വാക്സിനെടുത്തതിന്​ പിന്നാലെ അരക്കുകീഴെ തളർന്നു; ചികിത്സക്ക്​ സർക്കാറി​െൻറ കൈത്താങ്ങുതേടി വീട്ടമ്മ

text_fields
bookmark_border
വാക്സിനെടുത്തതിന്​ പിന്നാലെ അരക്കുകീഴെ തളർന്നു; ചികിത്സക്ക്​ സർക്കാറി​ൻെറ കൈത്താങ്ങുതേടി വീട്ടമ്മ കൊച്ചി: കോവിഡ് വാക്സിനെടുത്തതിന്​ പിന്നാലെ അരക്കുകീഴെ തളർന്ന വീട്ടമ്മ തുടർചികിത്സക്ക്​ സർക്കാറിൻെറ കൈത്താങ്ങുതേടുന്നു. എറണാകുളം തമ്മനം സ്വദേശി സലാഹുദ്ദീ​ൻെറ ഭാര്യ ബുഷ്റയെന്ന 49കാരിയാണ് ട്രാൻസ്​വേഴ്സ് മയലിറ്റിസ് ബാധിച്ച് ദുരിതമനുഭവിക്കുന്നത്. ​േമയ് 18ന് ആലപ്പുഴ അമ്പലപ്പുഴ അർബൻ ഹെൽത്ത് സൻെററിൽനിന്ന് ബുഷ്റയും ഭർത്താവും കോവാക്സിൻ ആദ്യ ഡോസ് എടുത്തിരുന്നു. പിറ്റേന്ന്​ രാത്രി മുതലാണ് അസ്വാഭാവിക ശാരീരിക അസ്വസ്ഥതകൾ ബുഷ്റക്ക്​ അനുഭവപ്പെട്ടത്. 20ന് രാവിലെ അരക്കുകീഴെ തളരുകയും ചെയ്തു. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ട്രാൻസ​്​വേഴ്സ് മയലിറ്റിസ് എന്ന രോഗമാണെന്ന്​ കണ്ടെത്തി. സ്​റ്റിറോയ്ഡ് ഇൻജക്​ഷൻ, രക്തത്തിലെ ആൻറിബോഡിയെ വേർതിരിക്കുന്ന ഡയാലിസിസിന്​ സമാനമായ പ്ലാസ്മഫെരിസിസ്, ഐ.വി.ഐ.ജി ഇൻജക്​ഷൻ തുടങ്ങിയവയാണ് ഇതി​ൻെറ വിവിധ ഘട്ടങ്ങളിലെ ചികിത്സ. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരും. ഇവിടെനിന്ന് പ്ലാസ്മഫെരിസിസ് ഒരുതവണ ചെയ്തു. ആലപ്പുഴ കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ, സർ​െവയ്​ലൻസ് ഓഫിസർ തുടങ്ങിയവരെ ബന്ധപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രികളിൽ മൂന്നര ലക്ഷം രൂപ വരുന്ന ഐ.വി.ഐ.ജി ഇൻജക്​ഷൻ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന് സൗജന്യമായി ലഭിച്ചു. എന്നാലും കാലിന് ചെറിയ അനക്കമല്ലാതെ പുരോഗതിയുണ്ടായില്ല. പിന്നാലെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറിയെങ്കിലും അവിടെനിന്ന്​ പ്ലാസ്മഫെരിസിസ് വീണ്ടും ചെയ്തുനോക്കാമെന്ന്​ മാത്രമാണ് നിർദേശമായി ലഭിച്ചത്. ബി.പി.എൽ കാർഡുകാർക്ക് ശ്രീചിത്രയിൽനിന്ന് ഈ ചികിത്സ സൗജന്യമായി ലഭിക്കുമെങ്കിലും ബുഷ്റയുടെ കുടുംബം എ.പി.എൽ ആയതിനാൽ വലിയ തുക അടക്കേണ്ടിവരും. ‍ഇതേതുടർന്ന് റേഷൻകാർഡ് ബി.പി.എൽ ആക്കാനുള്ള അപേക്ഷയുമായി എറണാകുളം കലക്ടറെ സമീപിക്കുകയും ജില്ല സപ്ലൈ ഓഫിസിൽനിന്ന് പ്രത്യേക അപേക്ഷ സിവിൽ സപ്ലൈസ് വകുപ്പിലേക്ക് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ അപേക്ഷ ഉടൻ പരിഗണിച്ച് അനുകൂല നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ചികിത്സ സഹായം ലഭിക്കുന്നതിന്​ നൽകിയ അപേക്ഷയും പരിഗണിക്കപ്പെടണം. ചെറിയ നിർമാണ യൂനിറ്റ് നടത്തി ജീവിക്കുന്ന ഈ കുടുംബത്തിന് കോവിഡ് സൃഷ്​ടിച്ച പ്രതിസന്ധികൾക്ക്​ പിന്നാലെയാണ് ഈ ദുരിതം വന്നത്. വാക്സിനെടുത്തതിൻെറ പ്രശ്നമാവാം ഇതെന്ന് അധികൃതർ പരോക്ഷമായി സമ്മതിക്കുന്നുണ്ടെന്ന് സലാഹുദ്ദീൻ പറയുന്നു. ശയ്യാവലംബിയായ ബുഷ്റക്ക് രണ്ടുനേരം ഫിസിയോതെറപ്പി ചെയ്യാൻ മാത്രം 1400 രൂപ നിത്യേന ചെലവുവരും. സർക്കാർ നിർദേശമനുസരിച്ച് വാക്സിനെടുത്തതി​ൻെറ പ്രത്യാഘാതം പരിഹരിക്കാൻ സർക്കാർതന്നെ ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story