Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ധന വിലവർധനക്കെതിരെ...

ഇന്ധന വിലവർധനക്കെതിരെ വേറിട്ട സമരവുമായി യൂത്ത്​ കോൺഗ്രസ്​

text_fields
bookmark_border
തിരുവനന്തപുരം: ദിവസേനയുള്ള ഇന്ധന വിലവർധന നികുതി ഭീകരതയാണെന്ന് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ. പെട്രോൾ വിലവർധനക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച 'ടാക്സ് പേ ബാക്ക്' പ്രതിഷേധം ഏജീസ് ഓഫിസിന് മുന്നിലെ പമ്പിൽ ഉദ്​ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. കേന്ദ്ര -സംസ്ഥാന സർക്കാറുകൾ പെട്രോളിന് ഏർപ്പെടുത്തിയ നികുതിയാണ്​​ ഇപ്പോഴത്തെ വിലവർധനക്ക്​​ യഥാർഥ കാരണമെന്നും എണ്ണയുടെ വിലക്കയറ്റമല്ലെന്നും ഷാഫി പറഞ്ഞു. കോൺഗ്രസ്‌ ഭരണകാലത്ത് കേന്ദ്ര നികുതി പെട്രോളിന് 9.20 രൂപ ആയിരുന്നത്​ ഇന്ന്​ 32 രൂപയും ഡീസലിന് 3.46 രൂപയായിരുന്നത് 31.80 രൂപയുമാണ്. അധിക നികുതിപോലും ഒഴിവാക്കാതെ സംസ്ഥാന സർക്കാർ ദുരിതകാലത്ത് കേന്ദ്രം നടത്തുന്ന കൊള്ളയടിക്ക് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആയിരം കേന്ദ്രങ്ങളിലായി അയ്യായിരം പേർക്ക് പെട്രോൾ നികുതി മടക്കിനൽകിയ സമരരീതിയാണ്​ യൂത്ത്​കോൺഗ്രസ്​ സംഘടിപ്പിച്ചത്​. വാഹനത്തിൽ ഇന്ധനം നിറക്കാൻ വന്നവർക്ക് ഒരു ലിറ്റർ പെട്രോളി​ൻെറ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നികുതിയായ 61 രൂപ തിരികെനൽകിയാണ് പ്രതീകാത്മക സമരം സംഘടിപ്പിച്ചത്. ജില്ല പ്രസിഡൻറ്​ സുധീർഷാ പാലോട് അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.എസ്. ശബരീനാഥൻ, എസ്.എം. ബാലു, ശോഭ സുബിൻ, ഷജീർ നേമം, വീണ എസ്. നായർ, ശരത്, അനീഷ് കാട്ടാക്കട എന്നിവർ നേതൃത്വം നൽകി. bt 1 ഇന്ധന വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ടാക്സ് പേ ബാക്ക് സമരം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story