Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരച്ചീനിയിൽനിന്ന്​...

മരച്ചീനിയിൽനിന്ന്​ സ്​പിരിറ്റ്​; സി.ടി.സി.ആർ.​െഎ അഞ്ചുകൊല്ലം മുമ്പ്​ മടക്കിയ പദ്ധതി

text_fields
bookmark_border
* അടഞ്ഞത്​ കേരളത്തി​ൻെറ വലിയ വാണിജ്യസാധ്യത തിരുവനന്തപുരം: പണമില്ലാത്തതിനാൽ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു​ വർഗ-വിള ഗവേഷണ കേന്ദ്രം (സി.ടി.സി.ആർ.​െഎ) പാതിവഴിയിൽ മടക്കിയതാണ്​ മരച്ചീനിയിൽനിന്ന്​ സ്​പിരിറ്റും ബയോപ്ലാസ്​റ്റിക്കും പദ്ധതി. കേരളത്തിന്​ ഒ​േട്ടറെ വാണിജ്യസാധ്യതകൾ തുറന്നുനൽകുമായിരുന്ന ഇൗ ബൃഹത്​ ​പ്രോജക്​ട്​ ഗവേഷണാനന്തരം മുന്നോട്ട്​ കൊണ്ടുപോകാനായില്ല. അഞ്ചുവർഷം മുമ്പ്​ ​ൈപലറ്റ്​ പ്രോജക്​ട്​ എന്ന രീതിയിൽ ആരംഭിക്കാൻ സി.ടി.സി.ആർ.​െഎ ഏറെ ശ്രമിച്ചെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽനിന്ന്​ പിന്തുണ കിട്ടാതെ വന്നതോടെ മുടങ്ങുകയായിരുന്നു. മരച്ചീനിയിൽനിന്ന്​ സ്​പിരിറ്റ്​ ഉൽപാദനം പോലെ പുതിയ സാധ്യതകൾ ചർച്ചചെയ്യണമെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാലി​ൻെറ നിർദേശത്തിന്​ പിന്നാലെയാണ്​ വർഷങ്ങൾക്കുമുമ്പ്​ സി.ടി.സി.ആർ.​െഎ നടത്തിയ ഇടപെടൽ ചർച്ചയാകുന്നത്​. വൻ മുതൽ മുടക്ക്​ വേണ്ടിവരുന്ന പദ്ധതിക്ക്​ പൊതു-സ്വകാര്യ പങ്കാളിത്തം ലഭിക്കുകയാണെങ്കിൽ വലിയ പ്രോജക്​ട്​ എന്ന രീതിയിൽ ആരംഭിക്കാൻ കഴിയുമെന്ന്​ സി.ടി.സി.ആർ.​െഎ ഡയറക്​ടർ ഡോ. എം.എൻ. ഷീല 'മാധ്യമ'ത്തോട്​ പറഞ്ഞു. മരച്ചീനിയിൽനിന്ന്​ മൂല്യവർധിത ഉൽപന്നങ്ങൾക്കൊപ്പം എഥനോളും ബയോപ്ലാസ്​റ്റിക്കും ഉൽപാദിപ്പിക്കാമെന്ന്​ സി.ടി.സി.ആർ.​െഎ ഗവേഷകർ രണ്ട്​ ദശാബ്​ദം മുമ്പുതന്നെ കണ്ടെത്തിയിരുന്നു. അതിനുള്ള പേറ്റൻറും സ്ഥാപനത്തിനുണ്ട്​. 1990 കാലഘട്ടത്തിൽ സി.ടി.സി.ആർ.​െഎ ആസ്ഥാനത്ത്​ ഒരു പൈലറ്റ്​ പ്രോജക്​ട്​ എന്ന രീതിയിൽ ഇൗ സംരംഭം ആരംഭിക്കുകയും ചെയ്​തിരുന്നു. മുൻകൈയെടുത്ത ഗവേഷക​ൻെറ മരണത്തോടെ അത്​ അടച്ചുപൂട്ടി. അതേസമയം ബ്രസീലും ചൈനയുമടക്കം നിരവധി വിദേശരാജ്യങ്ങൾ മരച്ചീനിയിൽ നിന്നുള്ള എഥനോൾ​ പെട്രോളിയം ഉൽപന്നങ്ങളിലും മറ്റും ഉപയോഗിച്ചുവരുന്നു. പല രാജ്യങ്ങളിലും ഇതി​ൻെറ സാേങ്കതികത്വം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുകയാണ്​. അത്തരത്തിൽ നൂതന സാ​േങ്കതിക പ്രോജക്ടാണ്​ സി.ടി.സി.ആർ.​െഎയുടെ പക്കലുള്ളതും. ഇനിയും അതിനുള്ള സാധ്യതകൾ വളരെ വലുതാണെന്നും കേരളം അത്​ പ്രയോജനപ്പെടുത്തണമെന്നും ഡോ. ഷീല പറഞ്ഞു. 'സുഭിക്ഷ കേരളം' പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതോടെ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മരച്ചീനി ഉപയോഗിച്ച്​ തീർക്കാൻ പറ്റാത്ത സ്ഥിതിയാണി​േപ്പാൾ. വിലയിടിവും കർഷകർക്ക്​ വലിയ പ്രതിസന്ധി സൃഷ്​ടിച്ചിട്ടുണ്ട്​. ഇൗയൊരു സാഹചര്യത്തിലാണ്​ സ്​പിരിറ്റ്​ ഉൽപാദനം കൂടി ചർച്ചയായിരിക്കുന്നത്​. -എ. സക്കീർ ഹുസൈൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story