Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി ദീർഘദൂര രാത്രി സർവിസുകൾ തുടരും

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ നിയന്ത്രണങ്ങൾ കർശനമാക്കിയെങ്കിലും പൊതുഗതാ​ഗതം അവശ്യ സർവിസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എസ്​.ആർ.ടി.സിയുടെ ദീർഘദൂര സർവിസുകളും രാത്രികാല സർവിസുകളും തുടരുമെന്ന് സി.എം.ഡി ബിജു പ്രഭാകർ. നിലവിലെ ഉത്തരവനുസരിച്ച് 50 ശതമാനം സർവിസുകൾ എപ്പോഴും നിലനിർത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. ആവശ്യമെങ്കിൽ കോവിഡ്​ മാറുന്ന നിലക്ക്​ 70 ശതമാനമായി കൂട്ടാനും നിർദേശം നൽകി. മേയ് 15 മുതൽ നിയ​ന്ത്രണങ്ങൾ ഒഴിവാക്കുന്ന മുറയ്ക്ക് സർവിസുകളുടെ എണ്ണം വർധിപ്പിക്കും. ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗികൾക്കും ആശുപത്രിയിൽ പോകുന്നതിന് കഴി‍ഞ്ഞ രണ്ട് ഞായറാഴ്ചയും കെ.എസ്​.ആർ.ടി.സി സർവിസുകൾ നടത്തിയിരുന്നു. വരുമാനത്തെക്കാൾ കൂടുതൽ ഡീസൽ ചെലവ് മൂലം നഷ്​ടം ഉണ്ടായിരുന്നിട്ടുപോലും സർവിസുകൾ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സർവിസുകൾ കുറച്ചെന്നതല്ലാതെ ദീർഘദൂര സർവിസുകൾ പൂർണമായി അവസാനിപ്പിച്ചിരുന്നില്ല. യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്തരീതിയിൽ 50 ശതമാനം നിലനിർത്തി സർവിസുകൾ തുടരുകയുമാണ്. മേയ് 15 മുതൽ പകൽ കൂടുതൽ സർവിസ് നടത്തും. ബസുകളിലും സ്​റ്റോപ്പുകളിലും കൂടുതൽ തിരക്കുണ്ടാകാതെയ​ും യാത്രക്കാർ കൂട്ടംകൂടാതെയുമാകും ഒാപറേഷൻ. പൂർണ ലോക്ഡൗൺ ഉണ്ടെങ്കിൽ മാത്രമേ സർവിസ് പൂർണമായി നിയന്ത്രിക്കൂ. തിരക്കുള്ള രാവിലെ ഏഴുമുതൽ 11 വരെയും വൈകീട്ട് മൂന്നുമുതൽ രാത്രി ഏഴുവരെയും കൂടുതൽ സർവിസ്​ നടത്താൻ വേണ്ടിയാണ് 12 മണിക്കൂർ എന്നുള്ള ഷിഷ്റ്റ് കോവിഡ്​ കാലത്തേക്ക്​ താൽക്കാലികമായി നടപ്പാക്കിയതെന്നും സി.എം.ഡി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story