Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബിവറേജസ് ഔട്ട്​ലെറ്റിൽ...

ബിവറേജസ് ഔട്ട്​ലെറ്റിൽ മോഷണശ്രമം

text_fields
bookmark_border
കാട്ടാക്കട: കാട്ടാക്കടയിലെ ബിവറേജസ് ഔട്ട്​ലെറ്റിൽ കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നു. അടുത്തുള്ള ഹാർഡ്‌വെയർ കടയുടെ തകര മേൽക്കൂര വഴി ഒന്നാംനിലയിലെ ഷോറൂമിലേക്ക്​ മോഷ്​ടാവ് കടക്കുന്നതിനിടെ ശബ്​ദംകേട്ട് സുരക്ഷ ജീവനക്കാരൻ എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് കാട്ടാക്കട പൊലീസ്​ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഷോപ്പ് അടച്ചിട്ടതിനിടെയാണ് മോഷണ ശ്രമം. സുരക്ഷ ജീവനക്കാരുടെ കുറവാണ് മോഷണ സാധ്യതയുണ്ടാക്കുന്നതെന്ന് ആരോപണമുണ്ട്. മുമ്പ് ഷോപ് അടച്ചിട്ടിരുന്നപ്പോൾ രണ്ട്​ ഷിഫ്റ്റുകളിലായി രണ്ടുപേർ വീതം നാല് സുരക്ഷ ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. വീണ്ടും തുറന്നപ്പോൾ രണ്ടുപേരായി ചുരുക്കി. ഒരാൾ പകലും മറ്റൊരാൾ രാത്രിയിലുമാണ് സേവനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story