Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലരാമപുരം...

ബാലരാമപുരം കൃഷ്ണൻകുട്ടി ധീരനായ കമ്യൂണിസ്​റ്റ്​ -ആനാവൂർ നാഗപ്പൻ

text_fields
bookmark_border
ബാലരാമപുരം: പുതിയ തലമുറയിലെ പ്രവർത്തകർക്ക് മാതൃകയായ ധീരനായ കമ്യൂണിസ്​റ്റാണ് ബാലരാമപുരം എസ്. കൃഷ്ണൻകുട്ടിയെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ അനുസ്മരിച്ചു. ബാലരാമപുരം ജങ്​ഷനിൽ സംഘടിപ്പിച്ച യോഗത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എച്ച്. സാദിക്കലി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ല സെക്ര​േട്ടറിയേറ്റ്​ അംഗം പുത്തൻകട വിജയൻ, ജില്ല കമ്മിറ്റിയംഗം എം.എം. ബഷീർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാർ, ബാലരാമപുരം കബീർ, അഡ്വ.എ. പ്രതാപചന്ദ്രൻ , എസ്. രാധാകൃഷ്ണൻ, എം. ബാബുജാൻ, ഇ.എം. ബഷീർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി. മോഹനൻ, എം.എച്ച്. സലീം, ഹൂമയൂൺ കബീർ, ഡി. വിനു, ഷിബുകുമാർ, അഡ്വ. മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. 20210112_180427 ബാലരാമപുരം എസ്. കൃഷ്ണൻകുട്ടി അനുസ്മരണം സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story