Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഹില്ലി അക്വാ'...

'ഹില്ലി അക്വാ' വിപണിയിലേക്ക്

text_fields
bookmark_border
തിരുവനന്തപുരം: കുപ്പിവെള്ളം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കുപ്പിവെള്ള ബ്രാന്‍ഡ് 'ഹില്ലി അക്വാ' വിപണിയിലെത്തുന്നു. ബി.ഐ.എസ്, എഫ്.എസ്.എസ്.എ.ഐ എന്നീ ഗുണനിലവാര അംഗീകാരങ്ങളോടുകൂടിയാണ് 'ഹില്ലി അക്വാ' വിപണിയിലെത്തുന്നത്. മനുഷ്യസ്പര്‍ശം ഏല്‍ക്കാതെ, പൂര്‍ണമായും യന്ത്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക കുടിവെള്ള പ്ലാ​ൻറ്​് അരുവിക്കരയില്‍ സജ്ജമായിക്കഴിഞ്ഞു. 16 കോടി മുതല്‍മുടക്കിലാണ് പ്ലാ​ൻറ്​ സജ്ജീകരിച്ചിരിക്കുന്നത്. ഇതി​ൻെറ ഉദ്ഘാടനം ജനുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെ​ൻറ്​ കോര്‍പറേഷനാണ് അരുവിക്കര ഡാമിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്ത് പ്ലാ​ൻറ്​ നിര്‍മിച്ചിരിക്കുന്നത്. മൂന്ന് പ്രൊഡക്​ഷന്‍ ലൈനുകളാണ് പ്ലാ​ൻറിലുള്ളത്. ഒന്നില്‍ 20 ലിറ്ററി​ൻെറ കുപ്പിവെള്ളവും മറ്റ്​ രണ്ടെണ്ണത്തില്‍ അരലിറ്റര്‍ മുതല്‍ രണ്ട് ലിറ്റര്‍ വരെയുള്ള കുപ്പിവെള്ളവുമാണ് ഉൽപാദിപ്പിക്കുക. 20 ലിറ്ററി​ൻെറ 2720 ജാര്‍ കുടിവെള്ളം പ്രതിദിനം ഉൽപാദിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക യന്ത്രസംവിധാനവും ഇവിടെ സജ്ജമാണ്. വാട്ടര്‍ അതോറിറ്റിയില്‍നിന്നുള്ള വെള്ളം സാന്‍ഡ് ഫില്‍റ്ററേഷന്‍, കാര്‍ബണ്‍ ഫില്‍റ്ററേഷന്‍, മൈക്രോണ്‍ ഫില്‍റ്ററേഷന്‍, അള്‍ട്രാ ഫില്‍റ്ററേഷന്‍, ഓക്സിജന്‍ അളവ് ക്രമീകരിക്കുന്നതിനുള്ള ഓസോണൈസേഷന്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ചശേഷമാണ് പാക്ക് ചെയ്തു വിപണിയിലെത്തിക്കുന്നത്. ഹില്ലി അക്വായുടെ വിതരണവും മാര്‍ക്കറ്റിങ്ങും നടത്തുന്നതിനുള്ള ചുമതല കുടുംബശ്രീക്കാണ്. ജില്ലാതല ഹരിത ഓഡിറ്റിന് തുടക്കം അതിയന്നൂര്‍ പഞ്ചായത്തിന് എ ഗ്രേഡ് തിരുവനന്തപുരം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിത ഓഡിറ്റ് ആരംഭിച്ചു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ആദ്യ പരിശോധന നടത്തി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡ​ൻറ്​ ഷൈലജാ ബീഗം ജില്ലാതല ഹരിത ഓഡിറ്റിന് തുടക്കമിട്ടു. നൂറില്‍ 94 മാര്‍ക്ക് നേടി അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് എ ഗ്രഡ് ഹരിത ഓഫിസായി. വരും ദിവസങ്ങളില്‍ ജില്ലയിലെ ആറ്​ താലൂക്കിലെയും സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിത ഓഡിറ്റ് നടത്തും. നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ പതിനായിരം ഓഫിസുകളാണ് ഹരിത ഓഫിസുകളാക്കി മാറ്റുന്നത്. ഇതി​ൻെറ പ്രഖ്യാപനം ജനുവരി 26ന് മുഖ്യമന്ത്രി നിര്‍വഹിക്കും. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ൻറ്​ എം.വി. മന്‍മോഹന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ​ൻറ്​ സുനിത റാണി, ജസ്​റ്റിന്‍ ജി.ഡി. ഹുമയൂണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story