Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലാ തങ്കത്തിന്​...

പാലാ തങ്കത്തിന്​ ശാന്തികവാടത്തിൽ അന്ത്യവിശ്രമം

text_fields
bookmark_border
(ചിത്രം) പത്തനാപുരം: ചലച്ചിത്രനടി പാലാ തങ്കത്തിന് തൈക്കാട് ശാന്തികവാടത്തില്‍ അന്ത്യവിശ്രമം. രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദര്‍ശനത്തിനു ​െവച്ച മൃതദേഹം 12ഒാടെ തിരുവനന്തപുരത്തേക്കുകൊണ്ടുപോയി. ഞായറാഴ്ച രാത്രി 7.30നാണ് അന്തരിച്ചത്. മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാന്‍ നിരവധിയാളുകൾ എത്തിയിരുന്നു. ഉച്ചക്ക് രണ്ടിനാണ് തൈക്കാട് ശാന്തികവാടത്തില്‍ സംസ്​കാരചടങ്ങുകള്‍ നടന്നത്. മലയാളനാടകരംഗത്തുനിന്നും വെള്ളിത്തിരയിലേ​െക്കത്തിയ പാലാ തങ്കം ആദ്യകാലത്തെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു.15ാമത്തെ വയസ്സില്‍ ഗായികയായിട്ടായിരുന്നു സിനിമരംഗത്തെ അരങ്ങേറ്റം. ചലച്ചിത്ര അക്കാദമി സെക്രട്ടറി പി. അജോയ്, ഫെഫ്കക്കു വേണ്ടി ഷോബി തിലകന്‍, ഡബ്ബിങ്​ ആര്‍ട്ടിസ്​റ്റ്​ ഭാഗ്യലക്ഷ്മി, പ്രഫ. അലിയാര്‍, ശാന്തിവിള ദിനേശ്​‍, ഗാന്ധിഭവന്‍ അംഗം ടി.പി. മാധവന്‍ എന്നിവര്‍ സംസ്​കാരചടങ്ങുകളില്‍ പങ്കെടുത്തു. പാലാ തങ്കത്തെ സിനിമ മേഖല അവഗണിച്ചെന്ന് പത്തനാപുരം: പാലാ തങ്കത്തെ സിനിമ മേഖല അവഗണിച്ചതായി താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറി ടി.പി. മാധവന്‍. ഒരു പതിറ്റാണ്ടുകാലം സിനിമ-നാടക ഡബ്ബിങ് രംഗത്തു നിറഞ്ഞുനിന്ന തങ്കത്തിന് അർഹിച്ച ആദരവ് ലഭിച്ചില്ല. മരണവിവരം ഗാന്ധിഭവൻ അധികൃതർ സംഘടനയില്‍ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ അമ്മയുടെ ഓഫിസിൽനിന്നും ഫോണിൽ വിളിച്ച് സംഘടനയുടെ പേരിൽ ഒരു റീത്തു വെക്കാൻ ഗാന്ധിഭവനോട് ആവശ്യപ്പെട്ടിരുന്നു. പാലാ തങ്കത്തി​ൻെറ മൃതദേഹത്തോട് സംഘടന കാട്ടിയ അവഗണനക്ക് മാപ്പു ചോദിക്കുന്നതായും നടനും അമ്മയുടെ മുൻ സെക്രട്ടറിയുമായിരുന്ന ടി.പി. മാധവൻ കൂട്ടിച്ചേര്‍ത്തു. അസുഖബാധിതയാകുന്നതിനു മുമ്പുവരെ പാലാ തങ്കം അമ്മയുടെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. സീരിയലുകളിലും അഭിനയിച്ചിരുന്നു. പൊതുദര്‍ശനത്തിലോ സംസ്​കാരചടങ്ങുകളിലോ അമ്മയില്‍നിന്നും ആരുംതന്നെ പങ്കെടുത്തില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story