Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പി വലിയകക്ഷി;...

ബി.ജെ.പി വലിയകക്ഷി; മുദാക്കലിൽ ഇടത് വരും

text_fields
bookmark_border
ആറ്റിങ്ങല്‍: ബി.ജെ.പി ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ മുദാക്കലില്‍ എല്‍.ഡി.എഫ് ഭരണത്തിലേക്ക്. രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പായതോടെയാണ്​ എല്‍.ഡി.എഫിന് വഴി തെളിഞ്ഞത്. 20 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ ബി.ജെ.പി. -7, എല്‍.ഡി.എഫ്. -6, യു.ഡി.എഫ്. -5, സ്വതന്ത്രര്‍- 2 എന്നതാണ് അവസ്ഥ. രണ്ടുസ്വതന്ത്രരും സി.പി.എം വിമതരാണ്​. ബി.ജെ.പി അധികാരത്തില്‍ വരുന്നതുതടയാന്‍ എല്‍.ഡി.എഫിനൊപ്പം നില്‍ക്കാമെന്ന് ഇവര്‍ സി.പി.എം നേതൃത്വത്തിന് വാക്കുനല്‍കി. ഒരു സ്വതന്ത്രനെങ്കിലും കൂടെനിന്നാൽ ഭരണത്തിലെത്താമെന്ന ​പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. പിരപ്പന്‍കോട്ടുകോണത്ത്​ വിജയിച്ച ദീപാറാണി സി.പി.എം വിമതര്‍ രൂപം നല്‍കിയ ജനകീയ മുന്നണി സ്ഥാനാർഥിയായിരുന്നു. നാല് സീറ്റിലാണ് ജനകീയ മുന്നണി മത്സരിച്ചത്​. സി.പി.എം ഏരിയ സെക്രട്ടറി സ്വന്തം താല്‍പര്യം മാത്രം നോക്കി സ്ഥാനാർഥികളെ നിശ്​ചയി​െച്ചന്ന പരാതിയായിരുന്നു ജനകീയ മുന്നണിയുടെ പിറവിക്ക്​ പിന്നിൽ. കോരാണിയില്‍ ജയിച്ച ശ്രീജയും സി.പി.എം അനുഭാവിയായിരുന്നു. പ്രദേശത്തെ പാര്‍ട്ടി വിഷയങ്ങളുടെ ഫലമായാണ് സ്വതന്ത്രയായി മത്സരിച്ചത്​. പ്രാദേശിക നേതാക്കള്‍ വഴി ഇരുവരെയും സമീപിച്ച സി.പി.എം നേതൃത്വം ഭരണത്തില്‍ പദവികളടക്കം ഇവർക്ക്​ വാഗ്ദാനം ചെയ്തിട്ടുണ്ട്. എങ്കിലും ബി.ജെ.പി പ്രതീക്ഷ കൈവിട്ടിട്ടില്ല. ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും ഭരണം കൈവിട്ട് പോകുന്ന അവസ്ഥ ഒഴിവാക്കണമെന്നാണ്​ സംഘ്​പരിവാര്‍ നേതൃത്വം പ്രാദേശിക നേതൃത്വത്തിന്​ നൽകിയ നിർദേശം. പിന്തുണക്കു​ന്നവർക്ക്​ പ്രസിഡൻറ്​ സ്ഥാനംപോലും നൽകാൻ തയാറായി നിൽക്കുകയാണ്​ പാർട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story