Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം ജില്ല...

തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷൻ പിരിച്ചുവിട്ടു

text_fields
bookmark_border
തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷൻ പിരിച്ചുവിട്ടു തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളെ തുടർന്ന് തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷനെ കേരള ഫുട്ബാൾ അസോസിയേഷൻ പിരിച്ചുവിട്ടു. വെള്ളിയാഴ്​ച ചന്ദ്രശേഖരൻ നായർ സ്​റ്റേഡിയത്തിലെ ഒളിമ്പ്യ ഹാളിൽ നടന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറ് രാജീവ്കുമാറും സെക്രട്ടറി എസ്. ജോസഫും നേതൃത്വം നൽകുന്ന ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം 18 നെതിരെ 26 വോട്ടുകൾക്ക്​ പാസായി. ജില്ല സബ്ഡിവിഷനിലേക്കടക്കം നടന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കുട്ടികളിൽനിന്ന് അനധികൃതമായി പണം പിരിച്ചു, റഫറി ടെസ്​റ്റിന് ഉയർന്ന ഫീസ് നിരക്ക് ഈടാക്കി, ടീം തെരഞ്ഞെടുപ്പിൽ വിവേചനം കാട്ടി തുടങ്ങിയ ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ ഉയർന്നത്. കെ.എഫ്.എ സെക്രട്ടറി പി. അനിൽകുമാർ, വൈസ് പ്രസിഡൻറ് കെ.പി. സണ്ണി, ജോയൻറ് സെക്രട്ടറി എസ്. അച്ചു, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് സുധീർ എന്നിവരുടെ നിരീക്ഷണത്തിലായിരുന്നു യോഗവും വോട്ടെടുപ്പും. പുതിയ ഭരണസമിതി ചുമതല ഏൽക്കുന്നതുവരെ കെ.എഫ്.എയുടെ അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും ജില്ല ഫുട്ബാൾ അസോസിയേഷ‍ൻെറ ചുമതലയെന്ന് പി. അനിൽകുമാർ അറിയിച്ചു.
Show Full Article
TAGS:
Next Story