അമ്പലത്തറ: ബൂത്തടിസ്ഥാനത്തില്‍ കിട്ടിയ വോട്ടുകളുടെ കണക്കെടുപ്പ് കഴിഞ്ഞതോടെ പരാജിതരുടെ പാർട്ടികളിൽ പോര് മുറുകി. പല വാർഡിലും ഒപ്പം നിന്നവർതന്നെ കാലുവാരിയെന്ന ആരോപണവും പ്രത്യാരോപണങ്ങളും സജീവമാണ്. ബീമാപള്ളി ഈസ്റ്റ് വാര്‍ഡില്‍ മുസ്ലിം ലീഗിലെ സ്ഥാനാർഥിയുടെ പരാജയത്തിന് കാരണം ലീഗിലെ ചില പ്രമുഖരും കോണ്‍ഗ്രസ് നേതാക്കളുമാെണന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മുസ്ലിം ലീഗിൻെറ സിറ്റിങ് വാര്‍ഡായ ഇവിടെ സിറ്റിങ് കൗണ്‍സിലര്‍തന്നെ മത്സരിച്ചിട്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് അണികളെ രോഷാകുലരാക്കുന്നത്. വാര്‍ഡിലെ സീറ്റ് ചര്‍ച്ചയെ ചൊല്ലി തുടക്കം മുതല്‍ക്കേ ലീഗിനുള്ളില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. മുസ്ലിം ലീഗിൻെറ പ്രമുഖ നേതാവ് വാര്‍ഡില്‍ മത്സരിക്കുമെന്ന ചുവരെഴുത്തുകള്‍ ആദ്യം പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു. നിലവിലെ കൗണ്‍സിലര്‍ സീറ്റ് തനിക്കുതന്നെ തരണമെന്ന് ആവശ്യവുമായി പാണക്കാടേക്ക് പോകുകയും ചെയ്തു. തുടർന്ന് സീറ്റ് സിറ്റിങ് കൗണ്‍സിലര്‍ക്കുതന്നെ ലഭിച്ചു. പൂന്തുറയില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോകുകയും സ്വതന്ത്ര സ്ഥാനാർഥി ജയിക്കുകയും ചെയ്തതിൻെറ പിന്നിലും ആരോപണങ്ങൾ പാർട്ടി വൃത്തങ്ങളിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്. മുന്നണിയിൽനിന്നുതന്നെ 'പാര'യുണ്ടായെന്ന് എല്‍.ഡി.എഫിൽ ഇവിടെ മത്സരിച്ച ലോക്താന്ത്രിക് ജനതാദള്‍ പ്രദേശിക നേതാക്കള്‍ ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. എല്‍.ഡി.എഫില്‍തന്നെ ഘടകകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവിൻെറ അറിവോെടയാണ് സ്വതന്ത്ര സ്ഥാനാർഥി ഇവിടെ മത്സരരംഗത്ത് ഇറങ്ങിയതെന്നാണ് ആരോപണം. യു.ഡി.എഫിൻെറ സിറ്റിങ് സീറ്റായിരുന്ന വലിയതുറയിൽ കോണ്‍ഗ്രസ് സ്ഥാനാർഥി തോറ്റതിൻെറ പിന്നില്‍ പാർട്ടിയിലെ ചിലരുടെ കാലുവാരലാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചുകഴിഞ്ഞു. മുട്ടത്തറ വാര്‍ഡില്‍ യു.ഡി.എഫ് ഘടകകക്ഷിയായ സി.എം.പിക്ക് സീറ്റ് നല്‍കിയെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണരംഗത്ത് ഇറങ്ങിയിെല്ലന്ന് സ്ഥാനാർഥിതന്നെ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന വാര്‍ഡില്‍ എല്‍.ഡി.എഫും ബി.ജെ.പിയും രണ്ടായിരത്തലധികം വോട്ടുകള്‍ പിടിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാർഥിക്ക് കിട്ടിയത് 540 വോട്ട് മാത്രമാണ്. അമ്പത്തറയില്‍ യു.ഡി.എഫിൽ ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയെങ്കിലും കോണ്‍ഗ്രസ് പിന്നില്‍നിന്ന് പാലം വലിച്ചെന്ന് സ്ഥാനാർഥി ഉൾപ്പെടെയുള്ള പ്രാദേശിക ഘടകങ്ങള്‍ ആേരാപിക്കുന്നു. ഇവിടെ നാലാം സ്ഥാനത്തേക്കാണ് യു.ഡി.എഫ് പിന്തള്ളപ്പെട്ടത്. മാണിക്യംവിളാകം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാർഥിയായി അവസാനനിമിഷം വരെ ലിസ്റ്റിലുണ്ടായിരുന്ന കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിൻെറ പ്രതിനിധി ബഷീറിന് സീറ്റ് നല്‍കാതെ എ ഗ്രൂപ്പിന് നല്‍കുകയായിരുന്നു. സീറ്റ് കിട്ടാതെ വന്നതോടെ ബഷീര്‍ ഐ.എന്‍.എല്‍ സ്ഥാനാർഥിയായി ഇടത് പാളയത്തിലേക്ക് ചേക്കേറി വിജയിക്കുകയും ചെയ്തു. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി നാലാം സ്ഥാനത്തേക്ക് പോയി. ഐ ഗ്രൂപ്പുകാര്‍ രഹസ്യമായി കാലുവാരിയതാണ് തോല്‍വിക്ക് കടുപ്പമേറാന്‍ കാരണമെന്ന് എ ഗ്രൂപ്പിൻെറ ആരോപണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2020 11:59 PM GMT Updated On
date_range 2020-12-18T05:29:53+05:30തോൽവിയുടെപേരിൽ പോര് മുറുകി
text_fieldsNext Story