തിരുവനന്തപുരം: അരുവിക്കരയിൽ ജല ശുദ്ധീകരണശാലയിലെ പ്രധാന ജലവിതരണ പൈപ്പിലേക്ക് ജലം ലഭിക്കുന്നതിന് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 19ന് രാവിലെ ഒമ്പതു മുതൽ രാത്രി 11വരെ പൂർണമായി ജലവിതരണം നിർത്തിവെക്കുമെന്ന് വാട്ടർ അതോറിറ്റി അറിച്ചു. പേരൂർക്കട, കവടിയാർ, പോങ്ങുമ്മൂട്, കഴക്കൂട്ടം സെക്ഷൻ പരിധിയിൽ വരുന്ന വഴയില, ഇന്ദിരാനഗർ, പേരൂർക്കട, ഊളമ്പാറ, ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറിയും പരിസരങ്ങളും, മൻെറൽ ഹോസ്പിറ്റൽ, സ്വാമി നഗർ, സൂര്യ നഗർ, പൈപ്പിൻമൂട്, ജവഹർ നഗർ, ഗോൾഫ് ലിങ്ക്സ്, കവടിയാർ, ദേവസ്വം ബോർഡ് ജങ്ഷൻ, ക്ലിഫ് ഹൗസ്, നന്തൻകോട്, കുറവൻകോണം, ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എൻജിനീയറിങ് കോളജ്, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, മൺവിള, മണക്കുന്ന്, അലത്തറ, ചെറുവയ്ക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സി.ആർ.പി.എഫ് ക്യാമ്പ്, പള്ളിപ്പുറം, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പരിസരങ്ങൾ, പുലയനാർകോട്ട ആശുപത്രി, കുമാരപുരം, കണ്ണമ്മൂല, മുള്ളൂർ, പ്രശാന്ത് നഗർ പോങ്ങുമ്മൂട് എന്നിവിടങ്ങളിൽ ജല വിതരണം മുടങ്ങും. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനാൽ പാളയം, പാറ്റൂർ വാട്ടർ അതോറിറ്റി സെക്ഷൻ പരിധിയിൽ വരുന്ന കരിക്കകം, കുമാരപുരം, ഞെട്ടിക്കുന്ന്, ചെന്നിലോട്, ദളവാകുന്ന്, പൂന്തി റോഡ്, വെൺപാലവട്ടം, ആനയറ റോഡ്, ദക്ഷിണ മേഖല വായുസേനാ ആസ്ഥാനം, വേളി വെട്ടുകാട്, ശംഖുംമുഖം, ബാർട്ടൺഹിൽ, വരമ്പശ്ശേരി, വഴുതക്കാട്, ഇടപ്പഴിഞ്ഞി എന്നീ സ്ഥലങ്ങളിൽ ജലവിതരണം 19ന് ഭാഗികമായിരിക്കും. താഴ്ന്ന പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെയോടെയും ഉയർന്ന പ്രദേശങ്ങളിൽ ഞായറാഴ്ച രാത്രിയോടെയും ജലവിതരണം പുനഃസ്ഥാപിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 11:58 PM GMT Updated On
date_range 2020-12-17T05:28:17+05:30ശനിയാഴ്ച ജലവിതരണം മുടങ്ങും
text_fieldsNext Story