തിരുവനന്തപുരം: അട്ടപ്പാടി കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിക്ക് അനുവദിച്ച ഫണ്ട് നൽകാതെ ആദിവാസികളെ വട്ടം കറക്കി ആരോഗ്യവകുപ്പ്. പട്ടികവർഗ വകുപ്പിൻെറ അനാസ്ഥകാരണമാണ് ഫണ്ട് ലഭിക്കാത്തതെന്നായിരുന്നു ആദിവാസികളുടെ ആരോപണം. എന്നാൽ, ഇക്കാര്യത്തിൽ പട്ടികവർഗവകുപ്പ് വേണ്ടതെല്ലാം ചെയ്തെന്ന് ഡയറക്ടർ ഡോ.പി. പുകഴേന്തി 'മാധ്യമ'ത്തോട് പറഞ്ഞു. പട്ടികവർഗ ഡയറക്ടറേറ്റിൽനിന്ന് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം കോട്ടത്തറ ആശുപത്രിക്ക് 1.20 കോടി സെപ്റ്റംബറിൽ അനുവദിച്ചിരുന്നു. പാലക്കാട് ജില്ല മെഡിക്കൽ ഓഫിസിലേക്കാണ് തുക കൈമാറിയത്. തുടർന്ന് നവംബറിൽ കോട്ടത്തറ ആശുപത്രിയുടെ ട്രൈബൽ ഫണ്ട് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതിനായി ബില്ലും സമർപ്പിച്ചു. തുക ഒരു കോടിയിൽ അധികമായതിനാൽ ട്രഷറി ഡയറക്ടറുടെ അനുമതി വേണമെന്ന് ഡി.എം.ഒ ഓഫിസ് അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ ചെലവായ 93.74 ലക്ഷം രൂപയുടെ ബിൽ ഹാജരാക്കി. ആദിവാസി രോഗികളുടെ ചികിത്സയുമായി ബന്ധപ്പെട്ട ഫണ്ടായതിനാൽ ആശുപത്രിയുടെ ട്രൈബൽ ഫണ്ട് അക്കൗണ്ടിലേക്ക് കൈമാറണമെന്ന് നവംമ്പർ 30ന് ട്രഷറീസ് ഡയറക്ടർ കത്തു നൽകി. എന്നാൽ, പാലക്കാട് ജില്ല മെഡിക്കൽ ഓഫിസർ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതിക്കായി അനുവദിച്ച തുക വിനിയോഗിക്കുന്നത് സംബന്ധിച്ച് സാങ്കേതിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് പട്ടികവർഗ ഡയറക്ടർക്ക് കത്തയച്ചു. നിലവിൽ കോട്ടത്തറ ആശുപത്രിയിൽ പട്ടികവർഗ സമഗ്ര ആരോഗ്യ പദ്ധതിക്കായി മാത്രം ആരംഭിച്ചിട്ടുള്ള എസ്.ബി.ഐ അഗളി ശാഖയിലെ കറൻറ് അക്കൗണ്ടിലേക്ക് ഫണ്ട് നേരിട്ട് അനുവദിക്കുന്നതിന് അനുമതി വേണമെന്ന കത്തിൽ ആവശ്യപ്പെട്ടു. ഫണ്ട് ഇപ്പോഴും കൈമാറിയിട്ടില്ല. പാവപ്പെട്ട ആദിവാസി രോഗികളെ ശുശ്രൂഷിക്കുവാനായി നിയമിച്ച ബൈസ്റ്റാൻഡർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് ശമ്പളം മുടങ്ങിയിട്ട് നാലു മാസമായി. പാൽ, മുട്ട, ബ്രെഡ്, ബിസ്കറ്റ്, രോഗികൾക്കുള്ള ഭക്ഷണം, ആശുപത്രിയിൽ ഇല്ലാത്ത മരുന്നുകൾ എന്നിവയുടെ വിതരണം മുടങ്ങി. താൽക്കാലിക ജീവനക്കാരുടെ ശമ്പളവും മുടങ്ങി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2020 12:01 AM GMT Updated On
date_range 2020-12-16T05:31:07+05:30അട്ടപ്പാടി ആശുപത്രി: ആദിവാസികളെ വട്ടം കറക്കി ആരോഗ്യവകുപ്പ്
text_fieldsNext Story