കർഷക സമരം മോദി സർക്കാറിൻെറ നാശത്തിൻെറ തുടക്കം -അസീസ് തിരുവനന്തപുരം: ഡൽഹിയിലെ കർഷക സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്തില്ലെങ്കിൽ കേന്ദ്ര സർക്കാറിൻെറ നാശത്തിൻെറ തുടക്കമായിരിക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഐക്യ കർഷകസംഘം രാജ്ഭവനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യ കർഷകസംഘം സംസ്ഥാന പ്രസിഡൻറ് കലാനിലയം രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ജി. വിജയദേവൻ പിള്ള, മുൻ മന്ത്രി ബാബു ദിവാകരൻ, കെ.എസ്. വേണുഗോപാൽ, തോമസ് ജോസഫ്, കെ.എസ്. സനൽകുമാർ, വി. ശ്രീകുമാരൻ നായർ, കെ. ജയകുമാർ, കെ. ചന്ദ്രബാബു, ഇടവനശ്ശേരി സുരേന്ദ്രൻ, വിനോബ താഹ , എസ്.എസ്. സുധീർ, പേട്ട സജീവ് എന്നിവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2020 11:59 PM GMT Updated On
date_range 2020-12-15T05:29:52+05:30കർഷക സമരം മോദി സർക്കാറിെൻറ നാശത്തിെൻറ തുടക്കം -അസീസ്
text_fieldsNext Story