Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിൽ കയറിയ പാമ്പിനെ ...

വീട്ടിൽ കയറിയ പാമ്പിനെ അതിസാഹസികമായി പിടികൂടി

text_fields
bookmark_border
ബാലരാമപുരം: വീട്ടിൽ കയറിയ പാമ്പിനെ അതിസാഹസികമായി സമീപ പ്രദേശത്തെ താമസക്കാരായ യുവാക്കളെത്തി പിടികൂടി. മൂർഖൻ പാമ്പിനെ കണ്ട് ഞെട്ടിയ വീട്ടുകാർക്ക് സഹായകമായത് സമീപ വീട്ടിലെ എം.എച്ച്. ഷാജഹാനും സുഹൃത്തുക്കളായ ശാലിഗോത്രത്തെരുവിൽ താമസിക്കുന്ന രാജേഷും രാഹുലുമായിരുന്നു. ബാലരാമപുരം എ.വി സ്​ട്രീറ്റിൽ താമസിക്കുന്ന ഷാജഹാ​ൻെറ വീട്ടിലെത്തിയ പാമ്പിനെയാണ് ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിൽ പിടികൂടിയത്. ഞായറാഴ്ച ഉച്ചക്ക് വീടിനുസമീപത്തെ താമസക്കാരനായ എംഎച്ച്. ഷാജഹാൻ പുറത്തേക്ക് പോകുമ്പോൾ സമീപത്തെ താമസക്കാരനായ ഷാജഹാ​ൻെറ വീട്ടിനുള്ളിലേക്ക് പാമ്പ് പോകുന്നത് കണ്ട​ു. തുടർന്ന്, നടത്തിയ പരിശോധനയിൽ തുണിക്കല്ലിന് മുകളിൽ പത്തിവിടർത്തിയിരിക്കുന്ന പാമ്പിനെ കണ്ടെത്തി. പാമ്പിനെ പിടികൂടി കുപ്പിയിലാക്കി അധികൃതരെ അറിയിച്ചു.
Show Full Article
TAGS:
Next Story