Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗ്യാലറിയും സ്​റ്റേജും...

ഗ്യാലറിയും സ്​റ്റേജും നിര്‍മാണം പാതിവഴിയില്‍ നിലച്ചു

text_fields
bookmark_border
കാട്ടാക്കട: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മന്തിക്കളം സ്​റ്റേഡിയത്തിലെ . നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും സ്​റ്റേജും ഗ്യാലറിയും നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. 30 വര്‍ഷം മുമ്പ്​ 30000 രൂപ ചെലവിട്ടാണ് മന്തിക്കളത്ത് സ്​റ്റേഡിയം നിര്‍മിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ഭൂമി വാങ്ങിയത്. എന്നാല്‍, വര്‍ഷങ്ങളായി പ്രഭാതസവാരിയും കുട്ടികളുടെ ക്രിക്കറ്റ് കളിക്കുന്നതിനും മാത്രമായി ഉപയോഗിച്ചിരുന്നു. ചുറ്റുമതില്‍, ഗ്യാലറി എന്നിവ ഇല്ലാത്തതുകാരണം കായികപ്രേമികള്‍ വളരെയേറെ ബുദ്ധിമുട്ടിലായിരുന്നു. ഈ സാഹചര്യത്തിലാണ് സ്​റ്റേഡിയം നവീകരണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ കായികപരിശീലനം ഊര്‍ജിതമാക്കുന്നതിന് വേണ്ടി മന്തിക്കളം സ്​റ്റേഡിയത്തിനുവേണ്ടി വാങ്ങിയ ഭൂമി പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ നല്‍കിയ നിവേദനങ്ങളെ തുടര്‍ന്നാണ് സ്​റ്റേജ്, ഗ്യാലറി, ചുറ്റുമതില്‍ എന്നിവ നിര്‍മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനിടെ ജില്ല പഞ്ചായത്ത് ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപയും എം.എല്‍.എയുടെ ഫണ്ടില്‍നിന്ന്​ 18 ലക്ഷം രൂപയും അനുവദിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഗ്യാലറി നിര്‍മാണഘട്ടത്തില്‍തന്നെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നതായി നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ സ്​റ്റേജ് നിര്‍മാണവും നടത്തിയ ശേഷം നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നത്രെ. സ്​റ്റേഡിയത്തിനുള്ളില്‍ കരിങ്കല്ലും മണ്‍കൂനയും നിറഞ്ഞുകിടക്കുന്നതിനാല്‍ പ്രഭാതസവാരിയും കായികപരിശീലനവുമൊക്കെ നടക്കാതെയായി. കരാറുകാരന്‍ യഥാസമയം നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ ജില്ല പ‍ഞ്ചായത്തി​ൻെറ ഫണ്ട് ലാപ്സായതായി മുന്‍ ജില്ല പഞ്ചായത്തംഗം ബിജു മോഹന്‍ പറഞ്ഞു. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഭൂമിയില്‍ ആധുനിക നിലവാരത്തില്‍ സ്​റ്റേജും കളിസ്ഥലവും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story