Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്

text_fields
bookmark_border
കല്ലമ്പലം: കല്ലമ്പലം-വർക്കല റോഡിൽ ഞെക്കാടിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. കരവാരം അവിട്ടത്തിൽ രാഹുൽ രാജ് (26), കല്ലമ്പലം വെയിലൂർ സ്വദേശി വിഷ്ണു (25) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാഹുൽ രാജിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലും വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ 8.30 ഓടെയായിരുന്നു അപകടം. കല്ലമ്പലം ഭാഗത്തേക്ക് വരികയായിരുന്ന രാഹുൽ രാജി​ൻെറ ബുള്ളറ്റിൽ എതിർ ദിശയിൽനിന്ന്​ ബസിനെ മറികടന്നുവന്ന പൾസർ ബൈക്ക് നിയന്ത്രണംതെറ്റി ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കല്ലമ്പലം പൊലീസ് കേസെടുത്തു.
Show Full Article
TAGS:
Next Story