Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടുകയറി ആക്രമണം;...

വീടുകയറി ആക്രമണം; യുവതിയുടെ ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവം നാലുപേർക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു

text_fields
bookmark_border
വിഴിഞ്ഞം: വീടുകയറി ആക്രമണത്തിൽ യുവതിയുടെ ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിൽ നാലുപേർക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടിയിലേക്ക് കടക്കുമെന്ന്​ പൊലീസ് അറിയിച്ചു. വിഴിഞ്ഞം വടുവച്ചാൽ സ്വദേശിയും കോൺഗ്രസ് ബൂത്ത് പ്രസിഡൻറുമായ ആരിഫ് ഖാ​ൻെറ ഭാര്യ സീബയെ ആക്രമിച്ച പരാതിയിൽ സി.പി.എം പ്രവർത്തകരും വിഴിഞ്ഞം സ്വദേശികളുമായ അൽ അമീൻ, മുബാറക് ഷാ, അൽത്താഫ്, സെയ്ദലി എന്നിവർക്കെതിരെയാണ് കേസ്. സീബ ഇപ്പോഴും ​ൈതക്കാട് ഗവൺമൻെറ്​ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന രാഷ്​ട്രീയസംഘട്ടനങ്ങളുടെ ഭാഗമായാണ് വീടുകയറിയുള്ള ആക്രമണം അരങ്ങേറിയത്. മർദനമേറ്റ സീബ അന്നുതന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കോൺഗ്രസുകാരും സി.പി.എമ്മുകാരും തമ്മിൽ നടന്ന കൂട്ട അടി ആയതിനാൽ യുവതി പരാതിനൽകിയ നാലുപേർക്കെതിരെ മാത്രമായി പ്രത്യേക കേസ് എടുക്കാൻ ബുദ്ധിമുട്ടുള്ളതായി പൊലീസ്​ പറഞ്ഞിരുന്നു. എന്നാൽ കേസെടുക്കണമെന്ന സീബയുടെ തുടർന്നുള്ള ആവശ്യപ്രകാരം പ്രത്യേക എഫ്.ഐ.ആർ ഇടുകയായിരുന്നു. എന്നാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ആരെയും കസ്​റ്റഡിയിൽ എടുത്തിട്ടില്ല. അടി നടന്ന് ദിവസങ്ങൾ കഴിഞ്ഞെങ്കിലും രണ്ട് കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് അറസ്​റ്റ്​ ചെയ്തത്. ഇരുവിഭാഗത്തിലെയും കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ ഒന്നുമായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story