Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് പ്രോട്ടോകോള്‍...

കോവിഡ് പ്രോട്ടോകോള്‍ ലംഘനം; പോത്തീസ് അടപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഗുരുതരമായ കോവിഡ് പ്രോട്ടോകോള്‍ ലംഘനമുണ്ടായതിനെ തുടര്‍ന്ന് നഗരത്തിലെ വ്യാപാരസ്ഥാപനമായ പോത്തീസ് ജില്ല ഭരണകൂടം ഇടപെട്ട് പൂട്ടിച്ചു. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും കുറഞ്ഞവില പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മുതല്‍തന്നെ അനിയന്ത്രിതമായ തിരക്കാണ് പോത്തീസില്‍ ഉണ്ടായത്. ഒരുവിധത്തിലുള്ള സാമൂഹിക അകലവും ഇവിടെയുണ്ടായിരുന്നില്ല. സന്ദര്‍ശക രജിസ്​റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. ​െപാലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഇ.എം. സഫീര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന്‍ നായര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ടെത്തിയാണ് പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ ​െപാലീസ് കേസും രജിസ്​റ്റര്‍ ചെയ്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story