Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 11:58 PM GMT Updated On
date_range 10 Dec 2020 11:58 PM GMTകല്ലാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
text_fieldsbookmark_border
vishnu chandran 23 pld വിതുര: കരുനാഗപ്പള്ളിയിൽനിന്ന് പൊന്മുടിയിലേക്ക് പോകാനെത്തിയ യുവാവ് കല്ലാറിൽ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് പണിക്കശ്ശേരിൽ വീട്ടിൽ ചന്ദ്രൻ-രമ ദമ്പതികളുടെ മകൻ വിഷ്ണു (23) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വിഷ്ണുവും അഞ്ച് സുഹൃത്തുക്കളും മൂന്ന് ബൈക്കുകളിൽ പൊന്മുടിയിൽ പോകാനായെത്തിയത്. പൊന്മുടിയിൽ സന്ദർശകർക്ക് വിലക്കുണ്ടെന്നറിഞ്ഞതോടെ കല്ലാറിൽ വട്ടക്കയത്തിന് സമീപം കുളിക്കാനിറങ്ങി കയത്തിൽ അകപ്പെടുകയായിരുന്നു. രാവിലെ 10.30ഒാടെയാണ് സംഭവം. നാട്ടുകാർ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്േമാർട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്കരിക്കും. വിഷ്ണുവിൻെറ സഹോദരി: ആര്യ (അസം). പൊന്മുടിയിൽ യുവാവ് മുങ്ങിമരിച്ചു kol56 Vishnu
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story