ബാലരാമപുരം: വോെട്ടടുപ്പ് കഴിഞ്ഞതോടെ ബാലരാമപുരം പഞ്ചായത്തിൽ പോളിങ് നില ആസ്പദമാക്കി മുന്നണികൾ കണക്കുകൂട്ടലിൻെറ തിരക്കിൽ. ഭരണം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് എൽ.ഡി.എഫ് ക്യാമ്പിലെ ചർച്ചകൾ. വലിയ ഭൂരിപക്ഷമില്ലെങ്കിലും ഭരണം കിട്ടുമെന്ന വിശ്വാസം യു.ഡി.എഫും പങ്കുെവക്കുന്നു. പഞ്ചായത്ത് ഭരണം ഇക്കുറി നേടുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുമുണ്ട്. പഞ്ചായത്ത് രൂപവത്കരണത്തിന് ശേഷം 18 വർഷത്തോളം സ്വാതന്ത്ര്യസമര സേനാനിയും സി.പി.എം നേതാവുമായ പി. ഫക്കീർഖാൻ പ്രസിഡൻറായിരുന്നു. തുടർന്ന് ഇരുമുന്നണികൾക്കും അധികാരം കിട്ടിയെങ്കിലും കൂടുതലും ഇടതുമുന്നണിയാണ് പഞ്ചായത്ത് ഭരിച്ചത്. 30,774 വോട്ടർമാരാണ് പഞ്ചായത്തിൽ ആകെയുള്ളത്. ഇതിൽ 16,073 പേർ സ്ത്രീകളാണ്. പുരുഷന്മാർ 14,071 പേരും. ഇക്കുറി യു.ഡി.എഫിൽ എല്ലാ വാർഡുകളിലും കോൺഗ്രസ് സ്ഥാനാർഥികളാണ് മത്സരിച്ചത്. ഇടതുപക്ഷത്ത് സി.പി.എം 14 സീറ്റിലും സി.പി.ഐ നാലുസീറ്റിലും ജനതാദൾ രണ്ടുസീറ്റിലും മത്സരിച്ചു. മണലി വാർഡൊഴികെ 19 സീറ്റിലും ബി.ജെ.പി സ്ഥാനാർഥികൾ മത്സരിച്ചു. ബാലരാമപുരം ജങ്ഷൻ ഉൾപ്പെടുന്ന ഏഴാം വാർഡായ ടൗണിലാണ് ഏറെ ശ്രദ്ധയാകർഷിക്കുന്ന മത്സരം നടന്നത്. ജാതി സമവാക്യം മുൻനിർത്തിയുള്ള മത്സരം നടന്ന ഏഴാം വാർഡിലെ മത്സരഫലവും പ്രവചനാതീതമാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2020 12:00 AM GMT Updated On
date_range 2020-12-10T05:30:09+05:30ബാലരാമപുരം: കണക്കുകൂട്ടലുകളുമായി മുന്നണികൾ
text_fieldsNext Story