Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീരത്തെ...

തീരത്തെ അടിയൊഴുക്കുകൾക്കുമേൽ കണക്ക​ുകൂട്ടലുമായി മുന്നണികൾ

text_fields
bookmark_border
അമ്പലത്തറ: തെര​െഞ്ഞടുപ്പ് ദിവസത്തില്‍ തീരദേശവാര്‍ഡുകളില്‍ അപ്രതീക്ഷിതമായുണ്ടായ അടിയൊഴുക്കുകൾക്കുമേൽ കൂട്ടലും കിഴിക്കലുമായി മുന്നണികൾ. വ്യക്തമായ രാഷ്​ട്രീയമുള്ള വോട്ടുകള്‍വരെ പല വാര്‍ഡിലും എതിര്‍ചേരിയിലേക്ക് പോയതോടെ പോളിങ് കണക്കുകൾക്ക്​ മേലിരുന്ന് വിയർക്കുകയാണ് സ്ഥാനാർഥികൾ. പൂന്തുറ വാര്‍ഡില്‍ 3860 വോട്ടുകൾ പോളിങ് നടന്നതില്‍ 200 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന്​ എല്‍.ഡി.എഫും 300 വോട്ടുകള്‍ക്കെങ്കിലും വിജയിക്കുമെന്ന് യു.ഡി.എഫും പറയുന്നു. എന്നാല്‍, ഈ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകളാണ് ഇരുകൂട്ടരുടെയും ഭാവി തീരുമാനിക്കുക. മാണിക്യവിളാകം വാര്‍ഡില്‍ 5215 വോട്ടുകളാണ് രേഖപ്പെടുത്തിയത്. 100 വോട്ടിൻെറ ഭൂരിപക്ഷമാണ് യു.ഡി.എഫിൻെറ പ്രതീക്ഷ. കുറഞ്ഞത് 500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഇടതുമുന്നണിയും തുച്ഛമായ വോട്ടിൻെറ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബി.ജെ.പിയും കണക്കുകൂട്ടുന്നു. ഇവിെടയും മൂവരെയും ആശങ്കയിലാക്കുന്നത് വാർഡിലെ സ്വതന്ത്രസ്ഥാനാർഥിയുടെ സാന്നിധ്യമാണ്. 5207 വോട്ടുകള്‍ പോളിങ് നടന്ന പുത്തന്‍പള്ളി വാര്‍ഡില്‍ 300 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു.ഡി.എഫും എൽ.ഡി.എഫും പ്രതീക്ഷിക്കുന്നത്. വമ്പൻ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെങ്കിലും ഇവിടെ എസ്.ഡി.പി.ഐയും ബി.ജെ.പിയും വിജയപ്രതീക്ഷയിലാണ്. 4395 വോട്ടുകള്‍ പോളിങ് നടന്ന ബീമാപള്ളി ഈസ്​റ്റ്​ വാര്‍ഡില്‍ മുന്നണികളുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നത് സ്വതന്ത്ര സ്ഥാനാർഥിക്കും വിജയസാധ്യത കല്‍പിക്കപ്പെടുന്നതാണ്. 5009 വോട്ടുകള്‍ പോളിങ് നടന്ന ബീമാപള്ളി വാര്‍ഡില്‍ അവസാന നിമിഷത്തില്‍ യു.ഡി.എഫും പി.ഡി.പി, എല്‍.ഡി.എഫ് സ്ഥാനാർഥികളും തമ്മില്‍ നേരിട്ടായിരുന്നു മത്സരം. 500 വോട്ടി​ൻെറ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാല്‍, തുച്ഛമായ വോട്ടിന് സീറ്റില്‍ വിജയിക്കുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. അപ്രതീക്ഷിതമായി വിജയക്കൊടി പാറിക്കാന്‍ കഴിയുമെന്നാണ് പി.ഡി.പിയുടെയും കണക്കുകൂട്ടല്‍. 5546 വോട്ടുകള്‍ പോൾ ചെയ്​ത വലിയതുറ വാര്‍ഡില്‍ 700ലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ്​ യു.ഡി.എഫ്​ വാദം. എന്നാല്‍, 400 വോട്ടുകള്‍ക്ക് വിജയിക്കുമെന്ന്​ എല്‍.ഡി.എഫ് പറയുന്നു. 4003 വോട്ടുകള്‍ പോൾ ചെയ്​ത ശംഖുംമുഖം വാര്‍ഡില്‍ 700ലധികം വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി.എഫ് ക്യാമ്പുകള്‍ അവകാശ​പ്പെടുമ്പോള്‍ എല്‍.ഡി.എഫ് 200ൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവകാശപ്പെടുന്നത്. 5298 വോട്ട്​ രേഖ​െപ്പടുത്തിയ വെട്ടുകാട് വാര്‍ഡില്‍ 150 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയതീരമണയാമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്. എന്നാല്‍, 1000ൽ അധികം ഭൂരിപക്ഷം ലഭിക്കുമെന്നാണ് എല്‍.ഡി.എഫ് ക്യാമ്പിൻെറ ആത്മവിശ്വസം. സി.പി.എമ്മിൻെറ സിറ്റിങ് വാർഡായ വള്ളക്കടവ് വാര്‍ഡിൽ 1000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്. എന്നാല്‍, വാര്‍ഡില്‍ 400 വോട്ടിനെങ്കിലും വിജയിക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. സി.പി.എമ്മിൻെറ സിറ്റിങ് സീറ്റായ മുട്ടത്തറയിൽ വീണ്ടും വിജയക്കൊടി പാറിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അവർ. എന്നാൽ, വിജയപ്രതീക്ഷയിലാണ്​ ഇവിടെ ബി.ജെ.പിയും യു.ഡി.എഫും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story