Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ സർക്കാറി​െൻറ വിലയിരുത്തൽ -എം.എ. ബേബി

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ സർക്കാറി​ൻെറ വിലയിരുത്തൽ -എം.എ. ബേബി തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംസ്​ഥാന സര്‍ക്കാറി​ൻെറയും വിലയിരുത്തലാകുമെന്ന് സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എം.എ. ബേബി. വികസനവും ജനപക്ഷപ്രവര്‍ത്തനവുമാണ് ഇടതുമുന്നണിയുടെ കരുത്ത്. അപവാദ വ്യവസായവും അഴിമതിയുമാണ്​ ഇടതുമുന്നണി​െക്കതിരെ നിൽക്കുന്നവരുടെ മുഖമുദ്ര. ബി.ജെ.പിയെ മതേതര പാരമ്പര്യമുള്ള കേരളത്തിലെ ജനങ്ങൾ തിരസ്കരിക്കുമെന്നും തിരുവനന്തപുരം കോര്‍പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡില്‍ വോട്ട് രേഖപ്പെടുത്തിയശേഷം എം.എ. ബേബി പറഞ്ഞു. തിരുവനന്തപുരം സൻെറ്​ ജോസഫ് സ്കൂളിലെ ബൂത്തില്‍ കുടുംബസമേതമെത്തിയാണ് എം.എ. ബേബി വോട്ട് ചെയ്തത്. ---------- രഹസ്യമൊഴിയുടെ ഉറവിടം വ്യക്തമാക്കണം -എസ്​. രാമചന്ദ്രൻപിള്ള തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ ഉന്നതൻ ആരെന്ന പരാമര്‍ശം ജനം പുച്ഛിച്ചുതള്ളുമെന്ന് സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എസ്​. രാമചന്ദ്രൻപിള്ള. സ്വർണക്കടത്ത്​ കേസിലെ പ്രതിയുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്ന രഹസ്യമൊഴിയുടെ ഉറവിടം വ്യക്തമാക്കാൻ ബി.​െജ.പി സംസ്​ഥാന പ്രസിഡൻറ്​ തയാറാകണം. കഴിഞ്ഞ അഞ്ച്​ മാസത്തിനിടെ നൂറിലേറെ കഥകളാണ്​ പ്രചരിച്ചത്​. ഇതിൽ ശരിയും തെറ്റും ഏതെന്ന്​ പോലും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. --------------------------- സർക്കാറിനുള്ള അംഗീകാരം ലഭിക്കും -മന്ത്രി കടകംപള്ളി തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിലും ഇടത്​ മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ധനവില വർധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയും പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നു​ം പട്ടം ഗവ. ഗേൾസ്​ സ്​കൂളിൽ വോട്ട്​ രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറി​ൻെറ ഏറ്റവും നല്ല നടപടികള്‍ക്കുള്ള അംഗീകാരവും ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story