Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഹാമാരി കോലത്തെ...

മഹാമാരി കോലത്തെ വോട്ടുപ്രതിരോധം... മാസ്​കിട്ട്​ സോപ്പിട്ട്​ വോട്ടിട്ടു...

text_fields
bookmark_border
തിരുവനന്തപുരം: കയറു​േമ്പാൾ കൈകളിൽ സാനി​െറ്റെസർ, എല്ലാ മുഖങ്ങളിലും മാസ്ക്​, കൈയുറയിട്ട്​ ഉദ്യോഗസ്ഥർ, പി.പി.ഇ കിറ്റ്​... കോവിഡ്​ ഭീതി വലയം ചെയ്യുന്നതിനിടെ നടന്ന ജനവിധി തെരഞ്ഞെടുപ്പ്​ ചരിത്രത്തിലെ വേറിട്ട അനുഭവമായി. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി പോളിങ്​ ബൂത്തിന്​ പുറത്ത്​ നിശ്ചിത അകലത്തിൽ വൃത്തം വരിച്ചിരുന്നു. വരിനിൽക്കുന്നവർ തമ്മിൽ അധികം സംസാരമൊന്നുമില്ല.​ പതിവില്ലാതെ ഇക്കുറി എല്ലാവരും സ്വന്തമായി പേന കൈയിൽ കരുതിയിരുന്നു. രേഖയിൽ ഒപ്പിടാൻ മാത്രമല്ല, വോട്ടുയന്ത്രത്തിൽ കുത്തി വോട്ട്​ രേഖപ്പെടുത്താനും ഇക്കുറി പേന ഉപയോഗിച്ചവർ ഏറെ. കയറു​േമ്പാഴും ഇറങ്ങു​േമ്പാഴും സാനിറ്റൈസർ സ്​​​േപ്ര ചെയ്യാൻ ഉദ്യോഗസ്ഥരെയും ഏർപ്പെടുത്തിയിരുന്നു. കയറു​േമ്പാൾ ഇക്കാര്യം ഉറപ്പുവരുത്തിയിരുന്നെങ്കിലും ഇറങ്ങു​േമ്പാഴുള്ള സാന​ിറ്റൈസർ തളിക്കലിന്​ പലയിടത്തും വലിയ കാർക്കശ്യമുണ്ടായിരുന്നില്ല. അതേസമയം പലരും സ്വന്തം നിലയ്​ക്ക്​ പേനക്കൊപ്പം സാനിറ്റൈസറും കൈയിൽ കരുതിയിരുന്നു. മഹാമാരിക്കെതിരെയുള്ള ഭീതിയെ ഉയർന്ന ജനാധിപത്യബോധം മറികടന്നുവെന്നാണ്​ പോളിങ്​ നിലയിൽ കാണാനാകുന്നത്​. പുറത്ത്​ അകലം പാലിക്കുന്നതിന്​ വൃത്തങ്ങൾ വരച്ചിരുന്നെങ്കിൽ ആദ്യത്തെ പ​ത്ത്​ പേർക്ക്​ മാത്രമായിരുന്നു ഇവ. എന്നാൽ പിന്നീടുള്ള വരിയു​െട വാലറ്റത്ത്​ സാമൂഹിക അകലമൊന്നും പാലിക്കാതെ ആളുകൾ കൂടിച്ചേർന്ന്​ നിൽക്കുന്ന കാഴ്​ചയായിരുന്നു ചിലയിടങ്ങളിൽ. ബൂത്തിന്​ സമീപത്തെ ആളുക​ൾക്ക്​ നിർദേശം നൽകാനേ പൊലീസുകാരുമുണ്ടായിരുന്നുള്ളൂ. ആദ്യ ഘട്ടത്തിൽ അകലം മൂലം ക്യൂവി​ൻെറ പിന്നറ്റം കോമ്പൗണ്ടും കടന്ന്​ പലയിടങ്ങളിലും റോഡിലേക്ക്​ നീണ്ടിരുന്നു. കോവിഡ്​ രോഗികൾ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി തിങ്കളാഴ്​ച വൈകീട്ട്​ മൂന്നിനുശേഷം കോവിഡ്​ ബാധിതരായവർക്കും നിരീക്ഷണത്തിലായവർക്കും പോളിങ്​ ബൂത്ത​ിലെത്തി ​​േവാട്ട്​ ചെയ്യാൻ അവസരമൊരുക്കിയിരുന്നു. ഇത്തരത്തിൽ വിളപ്പിൽ രണ്ട്​ രോഗികളും മലയിൻകീഴ്​ ഒരാളും നിശ്ചയിച്ചിരുന്ന അവസാന സമയത്ത്​ സമ്മതിദാനാവകാശം വിനി​േയാഗിച്ചു. തിരുവനന്തപുരം കോർപറേഷനിലെ കുന്നുകുഴിയിൽ ക്വാറൻറീനിലായ ആളും വോട്ടുരേഖപ്പെടുത്തി. നാലു പേരും പി.പി.ഇ കിറ്റ്​ ധരിച്ചാണ്​ ​േവാട്ടുചെയ്യാനെത്തിയത്​. വോട്ടുചെയ്യാ​െനത്തുന്ന വിവരം നേരത്തേതന്നെ വരണാധികാരിയെ അറിയിച്ചിരുന്നു. സർക്കാർ ഡോക്​ടറുടെ സാക്ഷ്യപത്രവുമായി ഇവർ വൈകീട്ട്​ ആറിന്​ ​ മുമ്പുതന്നെ ബൂത്തുകളിലെത്തി. മറ്റ്​ സമ്മതിദായകരെല്ലാം വോട്ട്​ രേഖപ്പെടുത്തിയ​ശേഷമായിരുന്നു ഇവർക്കുള്ള അവസരം. ഉദ്യോഗസ്ഥരെല്ലാം പി.പി.ഇ കിറ്റ്​ ധരിച്ചു. തുടർന്ന്​ പോളിങ്​ ഒാഫിസർമാരെത്തി രേഖകൾ പരി​ശോധിച്ചു. പിന്നീട്​ പോളിങ്​ ബൂത്തിലേക്ക്​ കടന്ന്​ വോട്ടുരേഖപ്പെടുത്തി. കുന്നുകു​ഴിയിലെ ക്വാറൻറീനിൽ കഴിഞ്ഞയാൾ സ്വന്തമായി വാഹനമോടിച്ചാണ്​ വോട്ട്​ ചെയ്യാനെത്തിയത്​. നിലവിൽ നാല്​ പേരുടെ വിവരമാണ്​ ലഭിച്ചിട്ടുള്ളതെന്നും ഇത്തരത്തിൽ ​ബൂത്തിലെത്തി ​േവാട്ട്​ രേഖപ്പെടുത്തിയവരുടെ എണ്ണം കൂടാൻ സാധ്യതയു​ണ്ടെന്നും ജില്ല ആരോഗ്യവിഭാഗം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story