Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅടിയന്തര അനുമതി തേടി...

അടിയന്തര അനുമതി തേടി കോവാക്​സിൻ നിർമാതാക്കൾ

text_fields
bookmark_border
Attention ന്യൂഡൽഹി: ഫൈസറിനും സിറം ഇൻസ്​റ്റിറ്റ്യൂട്ടിനും പിന്നാലെ, കോവിഡ്​ വാക്​സിൻ അടിയന്തര ഉപയോഗത്തിന്​ അനുമതി തേടി 'കോവാക്​സിൻ നിർമാതാക്കളായ​ ഹൈദരാബാദിലെ ഭാരത്​ ബയോടെക്കും. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചു(ഐ.സി.എം.ആർ)മായി ചേർന്ന്​ ഭാരത്​ ബയോടെക്​ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്​സിന്​ അനുമതി തേടിയാണ്​ ഇതു സംബന്ധിച്ച ഉന്നത സമിതിക്ക്​ അപേക്ഷ നൽകിയതെന്ന്​ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏതാനും ആഴ്​ചകൾക്കുള്ളിൽ രാജ്യത്ത്​ കോവിഡ്​ വാക്​സിൻ ഒരുങ്ങുമെന്ന്​ കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശുഭാപ്​തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. അന്നുതന്നെയാണ്​ യു.എസ്​ ഔഷധ ഭീമനായ ഫൈസർ, അനുമതിക്കായി അപേക്ഷ സമർപ്പിച്ചത്​. കമ്പനിക്ക്​ ബ്രിട്ടനിലും ബഹ്​റൈനിലും നിലവിൽ അനുമതി ലഭിച്ചിട്ടുണ്ട്​. ഡിസംബർ ആറിന്​ സിറം ഇൻസ്​റ്റിറ്റ്യൂട്ടും അപേക്ഷ നൽകി. ഈ അപേക്ഷകളെല്ലാം സെൻട്രൽ ഡ്രഗ്​സ് സ്​റ്റാൻഡേർഡ്​ ക​ൺ​േട്രാൾ ഓർഗനൈസേഷനി (സി.ഡി.എസ്​.സി.ഒ) ​ ലെ കോവിഡ്​ 19 വിദഗ്​ധ സമിതി അവലോകനം ചെയ്​തശേഷമാകും തുടർ നടപടിയുണ്ടാവുക. നിലവിൽ അപേക്ഷക​െളാന്നും സമിതിക്കു മുന്നിൽ എത്തിയിട്ടില്ല എന്നും ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story