Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവോട്ടെടുപ്പിനു മുമ്പ്​...

വോട്ടെടുപ്പിനു മുമ്പ്​ മോക് പോളിങ്

text_fields
bookmark_border
വോട്ടെടുപ്പിനു മുമ്പ് മോക് പോളിങ് തിരുവനന്തപുരം: വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി ജില്ലയിലെ 3281 പോളിങ് ബൂത്തുകളിലും മോക് പോളിങ് നടത്തും. സ്ഥാനാർഥികളുടെയോ പോളിങ് ഏജൻറുമാരുടേയോ സാന്നിധ്യത്തിലാണ്​ മോക് പോളിങ് നടത്തുന്നത്. മോക് പോൾ നടത്തി ഫലം ഏജൻറുമാരെ കാണിച്ച്​ ബോധ്യപ്പെടുത്തും. മോക് പോളിനുശേഷം ക്ലിയർ ബട്ടൺ അമർത്തി മോക് പോളി​ൻെറ ഫലം പൂർണമായി വോട്ടുയന്ത്രത്തിൽനിന്നു മാറ്റിയ ശേഷം കൺട്രോൾ യൂനിറ്റ് വിവിധ സുരക്ഷാ സീലുകളും ടാഗുകളും ഉപയോഗിച്ച്​ സീൽ ചെയ്യും. ഇതിന്മേൽ പോളിങ് ഏജൻറുമാരെ ഒപ്പു​െവക്കാൻ അനുവദിച്ച ശേഷമാകും ഏഴു മണിക്ക് പോളിങ് ആരംഭിക്കുക. ബൂത്തിനടുത്ത് വോട്ടുപിടിത്തം പാടില്ല തിരുവനന്തപുരം: വോട്ടെടുപ്പ് നടക്കുന്ന ബൂത്തിനു സമീപം വോട്ട് പിടിത്തം പാടില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ. മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിൽ ബൂത്തിന്​ 100 മീറ്റർ പരിധിയിലും പഞ്ചായത്തിൽ 200 മീറ്റർ പരിധിയിലും വോട്ട് പിടിക്കുന്നതിന്​ കർശന വിലക്കുണ്ട്. ഈ ദൂരപരിധിക്കുള്ളിൽ സ്ഥാനാർഥികളുടെ ബൂത്തുകളും പാടില്ല. പരിധിക്കു പുറത്ത് സ്ഥാപിക്കുന്ന ബൂത്തുകൾക്കു ചുറ്റും ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ട്. കോവിഡ് പ്രോട്ടോകോൾ നിർബന്ധം തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന്​ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ. വോട്ടർമാർ പോളിങ് ബൂത്തിലേക്ക്​ പ്രവേശിക്കുമ്പോഴും പുറത്തേക്ക്​ പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം. മാസ്‌ക് ധരിച്ചിരിക്കുകയും വേണം. തിരിച്ചറിയൽ സമയത്തു മാത്രമേ ആവശ്യമെങ്കിൽ മാസ്‌ക് മാറ്റാവൂ. ബൂത്തിനകത്ത് ഒരേ സമയം മൂന്നു വോട്ടർമാർക്ക്​ സാമൂഹിക അകലം പാലിച്ചു കയറാം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്​ നിയോഗിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും ഫേസ് ഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ, കൈയുറ എന്നിവ ഉപയോഗിക്കണം. പോളിങ് ഏജൻറുമാർക്കും മാസ്‌ക്കും സാനിറ്റൈസറും നിർബന്ധമാണെന്നും കലക്ടർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story