Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജ്യതലസ്ഥാനത്ത്​...

രാജ്യതലസ്ഥാനത്ത്​ പ്രക്ഷോഭപരമ്പര; വേദിക്ക് പുറത്തായി സംസ്ഥാനത്തെ കർഷകർ

text_fields
bookmark_border
തിരുവനന്തപുരം: രാജ്യതലസ്ഥാനത്തെ പോരാട്ടവേദിയാക്കി ലക്ഷക്കണക്കിന് കർഷകരും കർഷകത്തൊഴിലാളികളും അതിജീവനത്തിനായി സമരം നടത്തുമ്പോൾ സംസ്ഥാനത്തെ കർഷകർ സമരവേദിക്ക് പുറത്താണ്​. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് സമരത്തിലേക്ക് കർഷകർ ഒഴുകി എത്തുമ്പോൾ കേരളം ഇക്കാര്യത്തിൽ ഏറക്കുറെ നിശ്ശബ്​ദരാണ്. സംസ്ഥാനത്ത് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ സമരം നയിച്ച കാർഷക സംഘടനകൾ നരേന്ദ്ര മോദിക്കെതിരെ സമരത്തിന് തയാറല്ലെന്ന് പരിസ്ഥിതിപ്രവർത്തകൻ ജോൺ പെരുവന്താനം പറഞ്ഞു. കാരണം വിദേശത്തുനിന്ന്​ ലഭിക്കുന്ന ഫണ്ട് കേന്ദ്ര സർക്കാർ തടയരുതെന്ന താൽപര്യം അവർക്കുണ്ട്. സി.പി.എം അടക്കം ഇടതുസംഘടനകളുടെ കൊടിക്കീഴിൽ കർഷകരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ നെൽകർഷകർക്ക് പുതിയ കാർഷികനിയമത്തിലെ അപകടം തിരിച്ചറിയാനായിട്ടില്ലെന്നും രാഷ്​ട്രീയപാർട്ടികൾ​ അവരെ ബോധ്യപ്പെടുത്തിയിട്ടുമില്ലെന്നാണ്​ സി.ആർ. നീലകണ്ഠ​ൻെറ അഭിപ്രായം. നിയമം സാധാരണ മനുഷ്യരെ എങ്ങനെ ബാധിക്കുമെന്ന്​ കേരളീയർക്കറിയില്ല. കേന്ദ്ര സർക്കാറാണ് സംസ്ഥാനത്തിനുള്ള റേഷൻ തരുന്നത്. അത് ഇല്ലാതാവുന്നത് കേരളത്തെ ഗുരുതരമായി ബാധിക്കും. ഇതൊന്നും കേരളീയർ മനസ്സിലാക്കുന്നില്ല. പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജി നേരിട്ടിറങ്ങിയതുപോലെ ഇവിടെ രാഷ്​ട്രീയപാർട്ടികൾ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സി.ആർ പറഞ്ഞു. കേരളത്തി​ൻെറ മൗനത്തിന് നാളെ വലിയ വില കൊടുക്കേണ്ടിവരും. കാർഷികമേഖലയെ ആകെ ഗ്രസിക്കുന്ന കോർപറേറ്റ് ആധിപത്യത്തെ കേരളം ഇപ്പോൾ നിശ്ശബ്​ദമായി അംഗീകരിക്കുകയാണ്. ഭക്ഷ്യവിളകളുടെ കൃഷി കൈയൊഴിഞ്ഞതാണ് കേരളത്തി​ൻെറ നിശ്ശബ്​ദതക്ക് കാരണങ്ങളിലൊന്ന്. തോട്ടംകൃഷിയെ നിയന്ത്രിക്കുന്നതാകട്ടെ ഹാരിസൺസ് അടക്കമുള്ള വിദേശ കമ്പനികളാണ്. തോട്ടവിളകളായി വൻ കുത്തകകൾ കൈയടക്കി ​െവച്ചിട്ടുള്ളത് പകുതിയിലധികം വരുന്ന മലയോര കൃഷിഭൂമിയാണ്. യഥാർഥ കർഷകർക്കും തൊഴിലാളികൾക്കും ഭൂമിയിൽ ഒരു അവകാശവുമില്ലെന്നതാണ്​ യാഥാർഥ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story