Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആകാംക്ഷയോടെ...

ആകാംക്ഷയോടെ രാഷ്​ട്രീയ ക്യാമ്പുകൾ, നിർണായകമാവുന്ന അവസാന മണിക്കൂറുകൾ

text_fields
bookmark_border
തിരുവനന്തപുരം: തദ്ദേശതെ​രഞ്ഞെടുപ്പിന്​ ​പരസ്യപ്രചാരണമവസാനിക്കു​േമ്പാൾ ​രാഷ്​ട്രീയ ക്യാമ്പുകൾ കണക്കുകൂട്ടലുകളുടെ തിരക്കിൽ. മാസങ്ങൾക്കകം നടക്കുന്ന നിയമസഭ തെര​െഞ്ഞടുപ്പി​​ൻെറ സെമിഫൈനൽ എന്ന്​ വിശേഷിപ്പിക്കാവുന്നതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ്​ ഫലം എന്തുകൊണ്ടും​ നിർണായകം. അതുകൊണ്ടുതന്നെ എല്ലാ അടവുകളും പയറ്റിയാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്​. പാലാരിവട്ടം പാലവും അഴിമതിയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലും മുതൽ സി.എ.ജി റിപ്പോർട്ടും പൊലീസ്​ നിയമഭേദഗതിയും കെ.എസ്.എഫ്.ഇയിലെ വിജിലൻസ്​ അന്വേഷണവും പൊലീസ്​ നിയമഭേദഗതിയും വരെ നീളുന്ന രാഷ്​ട്രീയവിഷയങ്ങളും കോവിഡ്കാല ക്ഷേമക്കിറ്റുകൾ മുതൽ കുടിവെള്ളവും കിടപ്പാടവും വരെ തലനാരിഴകീറി നിറഞ്ഞ പ്രാദേശിക ഘടകങ്ങളുമെല്ലാം സജീവമായ പ്രചാരണം ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്നതി​ൻെറ ആകാംക്ഷയിലാണ്​ മുന്നണികൾ. ചൂടേറിയ രാഷ്​ട്രീയവിവാദങ്ങൾക്കിടെ അധിപത്യം മുറുകെ പിടിക്കാനും കൈവിട്ടതിനെ തിരിെകപ്പിടിക്കാനുമുള്ള ശ്രമങ്ങൾ നിശ്ശബ്​ദ പ്രചാരണത്തി​ൻെറ മണിക്കൂറുകളിലും സജീവമായി തുടരും. കോവിഡ്​ മഹാമാരി വിതച്ച ആശങ്കകൾക്ക്​ നടുവിലാണ്​ പ്രചാരണം തുടങ്ങിയതെങ്കിലും അവസാനത്തിലേക്കെത്തു​േമ്പാൾ തെരഞ്ഞെടുപ്പാവേശം രോഗഭീതിയെ മറികടന്ന കാഴ്​ചയാണ്​ കാണാനാവുന്നത്​. നിയന്ത്രണവേലികൾക്കകത്ത്​ നിലയുറപ്പിക്കു​േമ്പാഴും സമൂഹമാധ്യമങ്ങൾ വഴിയുള്ള ​​​വിജയകരമായ ബദൽ പ്രചാരണ പരീക്ഷണങ്ങളുടെ പാരമ്യം കൂടിയാവുകയാണ്​ ഇൗ ​പ്രചാരണകാലം. ഏറ്റവുമൊടുവിൽ ​ശനിയാഴ്​ച എൽ.ഡി.എഫും യു.ഡി.എഫും വെർച്വൽ റാലികൾ വഴിയാണ്​ കൊമ്പ​ുകോർത്തത്​. അതേസമയം തെരഞ്ഞെടുപ്പ്​ കാലത്ത്​ ഒാൺലൈൻ റാലികൾ നടത്തി ​ട്രാക്ക്​ റെക്കോഡുള്ള ബി​.ജെ.പി പക്ഷേ അതിന്​ മുതിർന്നിട്ടില്ല. ദേശീയനേതാക്കൾ പ്രചാരണത്തിന്​ എത്താത്തതി​ൻെറ കുറവും മുന്നണികൾക്കുണ്ട്​. മഹാമാരി വലയം ചെയ്​ത കാലത്ത്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോവിഡിന്​ ഇരയാക്കപ്പെട്ടവർക്ക്​ സമ്മതിദാനാവകാശം ഉറപ്പുവരുത്തി എന്നതിലൂടെ ചരിത്രത്തിലും ഇടം പിടിക്കുകയാണ്​ ഇത്തവണത്തെ ത​േദ്ദശ തെരഞ്ഞെടുപ്പ്​. ആദ്യഘട്ടം തെരഞ്ഞെടുപ്പ്​ നടക്കുന്ന അഞ്ച്​ ജില്ലകളിൽ ചൊവ്വാഴ്​ചയാണ്​ പോളിങ്​ എങ്കിലും ഡിസംബർ രണ്ട്​ മുതൽ തന്നെ കോവിഡ്​ ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും സ്വന്തം വീട്ടിലിരുന്ന്​ വോട്ട്​ രേഖപ്പെടുത്തിത്തുടങ്ങിയിരുന്നു. ഇത്തരത്തിലുള്ള സ്​പെഷൽ വോട്ടർമാർക്കായി ആ​േരാഗ്യവിഭാഗത്തി​ൻെറ സഹകരണത്തോടെ സ്​പെഷൽ പോളിങ്​ സംഘത്തെത്തന്നെ നിയമിച്ചാണ്​ ക്രമീകരണങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story