Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാര്യയെ...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസ് സ്​റ്റേഷനില്‍ കീഴടങ്ങി

text_fields
bookmark_border
കാട്ടാക്കട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് പൊലീസ് സ്​റ്റേഷനില്‍ കീഴടങ്ങി. കുറ്റിച്ചല്‍ തച്ചന്‍കോട് എരുമക്കുഴി അജിത് ഭവനില്‍ പത്മാക്ഷി (53) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ ബൈക്കിലാണ് കാട്ടാക്കട പൊലീസ് സ്​റ്റേഷനിലെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചക്ക്​ പ്രദേശത്ത് മഴതുടങ്ങിയ സമയത്ത് വീട്ടിൽനിന്ന്​ അലര്‍ച്ചകേട്ടതായി സമീപവാസികള്‍ പറയുന്നു. ആ സമയത്ത്​ തെരഞ്ഞെടുപ്പ്​ പ്രചാരണ വാഹനം പോയതിനാല്‍ വീട്ടില്‍ നടന്നത്​ സമീപവാസികൾ കേട്ടിരുന്നില്ല. ഒരുമണിയോടെ ഗോപാലകൃഷ്ണന്‍ രക്തക്കറ പുരണ്ട വസ്ത്രവുമായി ബൈക്കില്‍ പോകുന്നത് അയല്‍വാസിയുടെ ശ്രദ്ധയിൽപെട്ടു. സംശയംതോന്നി മകനെ വിവരമറിയിച്ചു. മകനെത്തി വീടുതുറന്നപ്പോഴാണ് അടുക്കളയില്‍ പത്മാക്ഷി രക്തത്തില്‍ കുളിച്ചുകിടക്കുന്നത്​ കണ്ടത്. മക‍​ൻെറ നിലവിളികേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പത്മാക്ഷിയും ഭര്‍ത്താവുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ പത്മാക്ഷി കൈയിലിരുന്ന കത്തികൊണ്ട് ഗോപാലകൃഷ്ണനെ കൈത്തണ്ടയില്‍ കുത്തിപ്പരിക്കേല്‍പിച്ചു. പ്രകോപിതനായ ഗോപാലകൃഷ്ണന്‍ അടുക്കളയിലിരുന്ന കത്തികൊണ്ട് കഴുത്തില്‍ വെട്ടുകയായിരു​െന്നന്നാണ് വിവരം. സ്​റ്റേഷനിലെത്തുമ്പോള്‍ ഗോപാലകൃഷ്ണന് വലതുകൈയില്‍ മുറിവേറ്റ് രക്തം വാര്‍ന്നിരുന്നു. മക്കള്‍: അജിത്, അജിത. മരുമക്കള്‍: അരുണ, റോബര്‍ട്ട് രാജ്. നെയ്യാര്‍ഡാം ഇന്‍സ്പെക്ടര്‍ രഞ്ചിത്കുമാര്‍, എസ്.ഐ സാജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story