തിരുവനന്തപുരം: പൊതുഅവധി പ്രഖ്യാപിച്ച അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച കെ.എസ്.ആർ.ടി.സി നടത്തുക അവശ്യ സർവിസുകൾ മാത്രമായിരിക്കുമെന്ന് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതു അവധി കെ.എസ്.ആർ.ടി.സിക്കും ബാധകമായിരിക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും അവശ്യ സർവിസ് നടത്തിപ്പിനുമായി മാത്രമാകും ബസ് ഒാടുക. അതിനായി വാഹനങ്ങളും ഡ്രൈവർമാരും സജ്ജമാക്കി നിർത്താൻ യൂനിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2020 12:01 AM GMT Updated On
date_range 2020-12-04T05:31:28+05:30കെ.എസ്.ആർ.ടി.സിക്ക് വെള്ളിയാഴ്ച അവശ്യ സർവിസ് മാത്രം
text_fieldsNext Story