Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightന്യൂനമർദം:...

ന്യൂനമർദം: കന്യാകുമാരിയിൽ ക്രമീകരണങ്ങളായി

text_fields
bookmark_border
നാഗർകോവിൽ: ന്യൂനമർദത്തെതുടർന്ന്​ കന്യാകുമാരി ജില്ലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നേരിടുന്നതിന് ജില്ലാ ഭരണകൂടം എല്ലാ ഒരുക്കവും പൂർത്തിയാക്കിയതായി കലക്ടർ എം. അരവിന്ദ് അറിയിച്ചു. ഇതിനായി ഡിസാസ്​റ്റർ മാനേജ്​മൻെറ്്​ അധികൃതർ ജില്ലയിലെത്തി. ശക്ത​മായ കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്​ മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്നു. ഇതുവരെ ആയിരത്തോളം യന്ത്രവൽകൃത ബോട്ടുകൾ കരയിൽ തിരിച്ചെത്തിയിട്ടുണ്ട്​. 150 ബോട്ടുകൾ തിരികെവരാനുണ്ട്​. ജില്ലയിൽ വിവിധ വകുപ്പുകളിലെ ഓഫിസർമാരെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ചുമതലപ്പെടുത്തി. അത്യാവശ്യഘട്ടങ്ങളിൽ 1077, 04652 231077 എന്നീ നമ്പരുകളിൽ പൊതുജനങ്ങൾക്ക്​ ബന്ധപ്പെടാം. ജനങ്ങളോട്​ അത്യവശ്യ ഭക്ഷണസാധനങ്ങൾ, കുടിവെള്ളം, മരുന്ന്​ എന്നിവ കരുതിവെക്കാൻ ജില്ല ഭരണകൂടം നിർദേശിച്ചു. ദുരന്തബാധിതരാകുന്നവരെ താമസിപ്പിക്കുന്നതിന്​ 75 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story