Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരിച്ചറിയല്‍ കാര്‍ഡ്...

തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

text_fields
bookmark_border
വെഞ്ഞാറമൂട്. നെല്ലനാട് പഞ്ചായത്തില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ടവര്‍ക്കുള്ള തിരിച്ചറിയല്‍ കാർഡ്​ ബുധനാഴ്ച മുതല്‍ വിതരണംചെയ്യും. പുതുതായി പേര് ചേര്‍ത്തവര്‍ മതിയായ രേഖകള്‍ സഹിതം ഹാജരായി തിരിച്ചറിയല്‍ കാർഡ്​ കൈപ്പറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. യു.ഡി.എഫില്‍ വെല്ലുവിളി ഉയര്‍ത്തി ലീഗ് സ്ഥാനാർഥികള്‍ വെഞ്ഞാറമൂട്. യുഡി.എഫ് മുന്നണിയില്‍പെട്ടവരാ​െണങ്കിലും ചില പഞ്ചായത്തുകളിലെങ്കിലും ധാരണകള്‍ക്ക് വിരുദ്ധമായി ലീഗ് സ്ഥാനാർഥികള്‍ മത്സരരംഗത്ത്. നെല്ലനാട് പഞ്ചായത്തിലെ നെല്ലനാട് വാര്‍ഡില്‍ പ്രവാസി ലീഗ് ജില്ല പ്രസിഡൻറ്​ നെല്ലനാട് ഷാജഹാനും, കല്ലറ പഞ്ചായത്തിലെ കല്ലറ വാർഡില്‍നിന്നും മുസ്​ലിം ലീഗ് ജില്ല കമ്മിറ്റി അംഗം കല്ലറ ഷിബുവുമാണ് മത്സരരംഗത്തുള്ളത്. രണ്ട് പഞ്ചായത്തുകളിലെയും പ്രബല കക്ഷിയായ കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങള്‍ ലീഗിന് സീറ്റ് വിട്ട് നൽകിയില്ല. ഇതുസംബന്ധിച്ച് ജില്ല തലത്തില്‍ ചര്‍ച്ചകള്‍ നട​െന്നങ്കിലും തീരുമാനമായതുമില്ല. തുടര്‍ന്നാണ് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ട് വാര്‍ഡുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story