Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉത്ര വധക്കേസ്: എല്ലാം...

ഉത്ര വധക്കേസ്: എല്ലാം സൂരജ് സമ്മതിച്ചെന്ന് സാക്ഷിമൊഴി

text_fields
bookmark_border
*മാപ്പുസാക്ഷിയായ പാമ്പുപിടുത്തക്കാരൻ ചാവരുകാവ് സുരേഷിൻെറ വിസ്താരമാണ് കോടതിയിൽ നടക്കുന്നത് കൊല്ലം: ഉത്രയെ വകവരുത്തിയ വിവരം സൂരജ് തന്നോട് പറഞ്ഞെന്നും പാമ്പിനെ വാങ്ങിയത് ഇതിനാണെന്ന് അറിവില്ലായിരു​െന്നന്നും പാമ്പുപിടുത്തക്കാരൻ ചാവരുകാവ് സുരേഷിൻെറ സാക്ഷിമൊഴി. കൊല്ലം ആറാം നമ്പർ അഡീഷനൽ കോടതിയിൽ നടക്കുന്ന വിചാരണക്കിടെയാണ് മാപ്പുസാക്ഷിയായ സുരേഷിൻെറ വെളിപ്പെടുത്തൽ. 2020 ഫെബ്രുവരി 12നാണ് സൂരജ് തന്നെ ഫോണിൽ വിളിച്ച് പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരിൽ വെച്ച് നേരിട്ട്​ കണ്ടു. വീട്ടിൽ ബോധവത്​കരണ ക്ലാസ് എടുക്കണമെന്ന് പറഞ്ഞതിൻെറ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 26ന് വെളുപ്പിന് പ്രതിയുടെ അടൂരിലെ വീട്ടിൽ ചെന്നത്. അന്ന് ത​ൻെറ കൈയിലുണ്ടായിരുന്ന അണലിയെ സൂരജ് പതിനായിരം രൂപക്ക് വാങ്ങി. മാർച്ച് 21ന് സൂരജ് വീണ്ടും വിളിച്ച് അണലി പ്രസവി​െച്ചന്നും കുഞ്ഞിനെ തരാമെന്നും പറഞ്ഞു. ഒരു മൂർഖനെ വേണമെന്നും ആവശ്യപ്പെട്ടു. ഏനാത്ത് പാലത്തിൽവെച്ച് 7000 രൂപ വാങ്ങി മൂർഖനെ കൊടുത്തു. അതിനുശേഷം സൂരജ് ബന്ധപ്പെട്ടിട്ടില്ല. ഉത്രയുടെ മരണ വാർത്ത പത്രത്തിൽ വായിച്ചാണറിഞ്ഞത്​. തുടർന്ന് സൂരജിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേന്ന് മറ്റൊരു നമ്പറിൽനിന്ന്​ സൂരജ് തന്നെ വിളിച്ച്​ ഭാര്യ മരിച്ച വിവരം പറഞ്ഞു. എന്തിനാണ് മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് തിരിച്ചുചോദിച്ചു. മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാൻ വയ്യാത്തതുകൊണ്ട് ഞാൻ തന്നെ ചെയ്തതാണെന്ന് സൂരജ് പറഞ്ഞു. ഇക്കാര്യം ആരോടും പറയരുതെന്നും സർപ്പദോഷമായി എല്ലാവരും കരുതിക്കോളുമെന്നും സൂരജ് പറഞ്ഞു. താൻ കുടുങ്ങിയാൽ ചേട്ടനും കേസിൽ പ്രതിയാകുമെന്നും സൂരജ് പറഞ്ഞു. ഈ വിവരം പൊലീസിനെ അറിയിക്കാമെന്ന് മകൾ പറഞ്ഞിരുന്നു. അപ്പോഴത്തെ മാനസികാവസ്ഥയിൽ കഴിഞ്ഞില്ല. പിന്നീടാണ് പൊലീസ് തന്നെ അറസ്​റ്റ് ചെയ്തത്. മൂർഖൻ പാമ്പിനെ കൊടുത്ത പ്ലാസ്​റ്റിക് ജാറും പ്രതിയുടെ ബാഗും ത​ൻെറ ഫോണുകളും സുരേഷ് തിരിച്ചറിഞ്ഞു. വിസ്താരം നാളെയും തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story