Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right''കുമ്മാട്ടിയെന്ന്​...

''കുമ്മാട്ടിയെന്ന്​ കേട്ടിട്ടുണ്ടോ നീയ്​...മുണ്ടൂർ കുമ്മാട്ടി''

text_fields
bookmark_border
നെടുമങ്ങാട്: 'കുമ്മാട്ടിയെന്ന് കേട്ടിട്ടുണ്ടോ നീയ്...തൃശൂർ കുമ്മാട്ടിയല്ല, മുണ്ടൂർ കുമ്മാട്ടി..പണ്ട് ജന്മിമാര് പാണ്ടികളെയിറക്കും, കുമ്മാട്ടിക്കോലത്തില്​. എതിര് നിൽക്കുന്ന യൂനിയൻ പ്രവർത്തനമുള്ള ഹരിജൻ സഖാക്കളെ തീർക്കാൻ...' അയ്യപ്പനും കോശിയും സിനിമയിൽ ​സി.​െഎ രതീഷി​െന അ​ഭ്രപാളികളിൽ അടയാള​െപ്പടുത്തിയ കലക്കൻ ഡയലോഗുകളാണിത്​. രതീഷിനെ തിരശ്ശീലയിൽ യാഥാർഥ്യമാക്കിയ അനിൽ പി. െനടുമങ്ങാട് എന്ന നട​ൻെറ രാഷ്​ട്രീയ വിശ്വാസത്തിനും തൊഴിലാളിസ്നേഹം ഉയർത്തിക്കാട്ടുന്ന ഡയലോഗിനും ബന്ധമുണ്ടായത് യാദൃച്ഛികമായിരിക്കാം. രാഷ്​ട്രീയത്തിലും നാടിൻെറ വികസനസ്വപ്നങ്ങളിലും വ്യക്തമായ നിലപാടുകളുള്ള സിനിമ-നാടകനടനാണ് അനിൽ. തെരഞ്ഞെടുപ്പ്​ കാലത്ത്​ നാടിനെക്കുറിച്ച്​ ത​ൻെറ നിലപാടുകള​ും സ്വപ്​നങ്ങളും പങ്കുവെക്കുന്നതിലും സന്തോഷം മാത്രം. നെടുമങ്ങാട് നഗരസഭയുടെ പ്രഥമ കൗൺസിലിൽ അംഗമായിരുന്നു പിതാവ് പരേതനായ പീതാംബരൻ നായർ. രണ്ടുതവണ കൗൺസിലറായ പീതാംബരൻ നായർക്കുശേഷവും അനിലിൻെറ കുടുംബത്തിൽനിന്ന്​ ആരെങ്കിലും ഒരാൾ കൗൺസിലിലെത്താത്ത തെരഞ്ഞെടുപ്പുകളില്ല. അമ്മയുടെ സഹോദരിയും അനുജനും ബന്ധുക്കളുമൊക്കെ മാറിമാറി വന്ന കൗൺസിലുകളിൽ അംഗങ്ങളായിരുന്നു. പിതാവിേൻറതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിൽ പ്രവർത്തിച്ച ഒാർമകൾ അനിലിനുണ്ട്. നഗരസഭയുടെ ആരംഭകാലം മുതൽ പറഞ്ഞുകേൾക്കുന്ന ഒന്നാണ് നെടുമങ്ങാട് സ്​റ്റേഡിയം. ഇന്നുവരെ യാഥാർഥ്യമാകാത്ത ഒന്നാണിതെന്ന് അനിൽ പറയുന്നു. പഞ്ചായത്തുകൾക്കുപോലും സ്​റ്റേഡിയങ്ങളുണ്ട്. വോളിബാളിന് പേരു കേട്ട നെടുമങ്ങാട്ട് ഒരു കളിസ്ഥലമില്ലാതെ പോയത് ഒരു കുറവുതന്നെയാണ്​. ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച നെടുമങ്ങാട് അന്താരാഷ്​ട്ര കാർഷിക മൊത്തവ്യാപാര വിപണി ഉദ്ദേശിച്ച ഫലം നേടാനാവാതെ പോയതും മറ്റൊരു കുറവാണ്. മാറിമാറി വന്ന കൗൺസിലുകൾ നാടിൻെറ വികസനസ്വപ്നങ്ങൾ നിറവേറ്റുന്നതിൽ വിജയിച്ചെങ്കിലും ഇനിയും കൂടുതൽ കാര്യങ്ങൾ നടപ്പാക്കുന്നതിൽ രാഷ്​ട്രീയനേതൃത്വത്തിൻെറ ശ്രദ്ധ പതിയേണ്ടതുണ്ട്​. നെടുമങ്ങാട് നഗരസഭ കൊപ്പം വാർഡിലെ വോട്ടറാണ് അനിൽ. എല്ലാ തെരഞ്ഞെടുപ്പിലും കൃത്യമായി വോട്ടു ചെയ്യാനെത്തുന്ന അനിൽ ഇക്കുറി അതിന് കഴിയാത്ത വിഷമത്തിലാണ്​. കോവിഡ് കാലമായതിനാൽ സെറ്റുകളിൽ കോവിഡ്​ പരിശോധന കഴിഞ്ഞ് പ്രവേശിച്ചുകഴിഞ്ഞാൽ ഷൂട്ടിങ്​ കഴിഞ്ഞേ മടങ്ങാൻ കഴിയൂ. പൃഥ്വിരാജ് നായകനായി ഷൂട്ടിങ്​ നടക്കുന്ന കോൾഡ് കേസ് എന്ന സിനിമയിലെ അഭിനയത്തിനുശേഷം തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കുന്ന 'പീസ്' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക്​ പോകണം.​ ഇതിനിടയിൽ പുറത്തിറങ്ങിയാൽ വീണ്ടും പരിശോധന നടത്തണം. തൃശൂൾ സ്കൂൾ ഒാഫ് ഡ്രാമയിലെ പഠനത്തിനുശേഷം നാടക പ്രവർത്തനങ്ങളും ടി.വി ഷോ അവതാരകനുമായി കഴിയവെ ഞാൻ സ്​റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അനിൽ തിരശ്ശീലയിലെത്തിയത്. നജി വിളയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story