Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല പഞ്ചായത്ത്​...

ജില്ല പഞ്ചായത്ത്​ ഡിവിഷനുകളിലൂടെ... കാഞ്ഞിരംകുളം

text_fields
bookmark_border
കാഞ്ഞിരംകുളം കോവളം: തീരദേശ വാർഡുകൾ ഉൾ​െപ്പടെ അടങ്ങുന്നതാണ് കാഞ്ഞിരംകുളം ജില്ല പഞ്ചായത്ത് ഡിവിഷൻ. നാടാർ വോട്ടുകൾ നിർണായകമാകുന്ന ഡിവിഷനിൽ കനത്ത പോരാട്ടമാണ്​ ഇക്കുറി. 1500 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ ഇവിടെ യു.ഡി.എഫ് വിജയിച്ചത്. അഡ്വ. സി.കെ. വത്സലകുമാറാണ് യു.ഡി.എഫ് സ്ഥാനാർഥി. 40 വർഷമായി സാമൂഹിക രാഷ്​ട്രീയ പ്രവർത്തനങ്ങളിൽ സജീവമായ വത്സലകുമാർ ജനവിധി തേടുന്നത് ഇത് ആദ്യമായാണ്. കോൺഗ്രസി​ൻെറ വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെയാണ് രാഷ്​ട്രീയത്തിൽ സജീവമായത്. കെ.എസ്.യു നെയ്യാറ്റിൻകര താലൂക്ക് പ്രസിഡൻറായാണ്​ പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്​. 2010ൽ കൈവിട്ടുപോയ ജില്ല പഞ്ചായത്ത് ഡിവിഷൻ ഇക്കുറി തിരികെ പിടിക്കുമെന്ന വാശിയിലാണ് എൽ.ഡി.എഫ്. ജനതാദളിന് നൽകിയിരിക്കുന്ന സീറ്റിൽ വി.ബി. രാജനാണ് ജനവിധി തേടുന്നത്. 1980ൽ ഡോ. നീലലോഹിതദാസ്​ നേതൃത്വം നൽകിയ ഡെമോക്രാറ്റിക്​ സോഷ്യലിസ്​റ്റ്​ പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ സ്​റ്റുഡൻറ്​സ് ഫോർ ഡെമോക്രസിയുടെ ഭാരവാഹിയായാണ്​ രാജൻ രാഷ്​ട്രീയത്തിലേക്ക് കടന്നുവന്നത്​. ഇതാദ്യമായാണ് രാജൻ ജനവിധി തേടുന്നത്. ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിനാണ് എൻ.ഡി.എ ഇക്കുറി സീറ്റ് നൽകിയിരിക്കുന്നത്. കാമരാജ് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായ അരുൺ പ്രകാശാണ്​ സ്​ഥാനാർഥി. വി.എസ്.ഡി.പി ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചുവരുന്ന അരുണി​ൻെറയും കന്നിയങ്കമാണിത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story