ഇന്ത്യൻ ഐ.ടി വിപ്ലവത്തിൻെറ ആചാര്യൻ എഫ്.സി കോഹ്ലി അന്തരിച്ചു മുംബൈ: ഇന്ത്യയിൽ ഐ.ടി വിപ്ലവത്തിന് വിത്തിട്ടവരിൽ ഏറ്റവും പ്രമുഖനും രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൽട്ടൻസിയുെട (ടി.സി.എസ്) സ്ഥാപക സി.ഇ.ഒയുമായ ഫാഖിർ ചന്ദ് കോഹ്ലി മുംബൈയിൽ അന്തരിച്ചു. പത്മഭൂഷൺ ജേതാവുകൂടിയായ അദ്ദേഹത്തിന് 96 വയസ്സായിരുന്നു. ജെ.ആർ.ഡി ടാറ്റയുടെ നിർബന്ധത്തിൽ ടാറ്റ ഗ്രൂപ്പിൻെറ ഭാഗമായ കോഹ്ലിയാണ് രാജ്യത്തിൻെറ ഐ.ടി വിപ്ലവത്തിന് തറക്കല്ലിട്ടതെന്ന് അദ്ദേഹത്തിൻെറ മരണവാർത്ത അറിയിച്ച് ടാറ്റ ഗ്രൂപ് വൃത്തങ്ങൾ അനുസ്മരിച്ചു. യു.എസിലെ മസാചൂസറ്റ്സ് സർവകലാശാലയിൽനിന്ന് 1950ൽ ബിരുദം നേടി എത്തിയ കോഹ്ലി അടുത്ത വർഷംതന്നെ ടാറ്റ ഇലക്ട്രിക്കിൽ കരിയർ ആരംഭിച്ചു. പിന്നീട് ടി.സി.എസിലേക്ക് മാറിയ അദ്ദേഹം കമ്പനിയെ ലോകോത്തര സോഫ്റ്റ്വെയർ സ്ഥാപനമാക്കി ഉയർത്തിയതിൽ നേതൃപരമായ പങ്കുവഹിച്ചു. ഇന്ത്യൻ ഐ.ടി രംഗത്തെ യഥാർഥ ഇതിഹാസമായ ഫാഖിർ ചന്ദ് കോഹ്ലിയുടെ ശുഭാപ്തിവിശ്വാസം രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചുെവന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ അനുസ്മരിച്ചു. ഇന്ത്യൻ ഐ.ടി വ്യവസായത്തെ ലോകോത്തരമാക്കിയതിൽ കോഹ്ലിക്കുള്ള പങ്ക് സുപ്രധാനമായിരുന്നുവെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പടം: fc kohli
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2020 11:59 PM GMT Updated On
date_range 2020-11-27T05:29:31+05:30ഇന്ത്യൻ ഐ.ടി വിപ്ലവത്തിെൻറ ആചാര്യൻ എഫ്.സി കോഹ്ലി അന്തരിച്ചു
text_fieldsNext Story