Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരാതി നൽകാനെത്തിയ...

പരാതി നൽകാനെത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ചു; പൊലീസുകാരന് സ്ഥലംമാറ്റം

text_fields
bookmark_border
തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെയും മകളെയും സ്​റ്റേഷനിൽനിന്ന് പൊലീസ് അധിക്ഷേപിച്ച് ഇറക്കിവിട്ടു. കള്ളിക്കാട് സ്വദേശി സുദേവനെയാണ് മദ്യപിച്ചെന്നാരോപിച്ച് പൊലീസ് സ്​റ്റേഷനിൽനിന്ന് ഇറക്കിവിട്ടത്. അധിക്ഷേപ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംസ്ഥാന പൊലീസ് മേധാവി ഇടപെട്ട് കുറ്റക്കാരനായ പൊലീസുകാരനെ സ്ഥലംമാറ്റി. ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെതിരെയാണ് നടപടി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് സുദേവൻ പരാതിയുമായി നെയ്യാർഡാം പൊലീസ് സ്​റ്റേഷനിൽ എത്തിയത്. എന്നാൽ കേസിൽ തുടർനടപടിയുണ്ടാകാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം മകളോടൊപ്പം വീണ്ടും സ്​റ്റേഷനിലെത്തിയപ്പോഴാണ് ദുരനുഭവം. കേസിനെക്കുറിച്ച് ചോദിച്ച സുദേവനോട്​ ഗോപകുമാർ മോശമായി പെരുമാറുകയായിരുന്നു. സുദേവൻ മദ്യലഹരിയിലാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. അച്ഛൻ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞ മകളോടും മോശമായാണ് ഗോപകുമാർ പെരുമാറിയത്. ഇതോടെ കരഞ്ഞുകൊണ്ട് പെൺകുട്ടി സുദേവനെയും കൊണ്ട് സ്​റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം സുദേവൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.ഐ.ജിയെ ഡി.ജി.പി ലോക്നാഥ് ​െബഹ്റ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story