കൊല്ലം: കോൺഗ്രസിലെ 'എ' ഗ്രൂപ്പുകാരനാണ് താനെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി. രണ്ടുവർഷമായി പല കാരണങ്ങളാൽ, 'എ' ഗ്രൂപ്പിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ ഗ്രൂപ്പിൽ തിരിച്ചുവന്നിട്ടുണ്ട്. തന്നെ എ ഗ്രൂപ്പുകാരനായി ചിലർ അംഗീകരിക്കുന്നിെല്ലന്ന് പറയുന്നതിൽ കാര്യമില്ല. ഗ്രൂപ്പിൻെറ അവസാന വാക്ക് ഉമ്മൻ ചാണ്ടിയാണ്. അദ്ദേഹം അങ്ങനെ പറയാത്തിടത്തോളം മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല. സ്വന്തമായി ഒരു ഗ്രൂപ്പ് കൊണ്ടുനടക്കാനുള്ള ശേഷിയുണ്ടെങ്കിലും എ ഗ്രൂപ്പിൽ തന്നെ തുടരാനാണ് ഉേദ്ദശം. ദേശീയതലത്തിൽ, കോൺഗ്രസ് നേതൃത്വത്തിനെതിരായ പരാതികൾ ഗൗരവത്തോടെ ഉൾെക്കാണ്ട് മാറ്റങ്ങൾ വരുത്താൻ നടപടി കൈക്കൊണ്ടിരിക്കെ, വീണ്ടും വിമർശനങ്ങൾ ഉയർത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2020 12:00 AM GMT Updated On
date_range 2020-11-25T05:30:52+05:30ഞാൻ 'എ' ഗ്രൂപ്പുകാരൻ -കൊടിക്കുന്നിൽ
text_fieldsNext Story